Current Date

Search
Close this search box.
Search
Close this search box.

ഐ.എസിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 മില്യണ്‍ ഡോളര്‍ വാഗ്ദാനവുമായി ഇറാഖ്

ബഗ്ദാദ്: ഐ.എസ്.ഐ.എസിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 25 മില്യണ്‍ ഡോളര്‍ വാഗ്ദാനവുമായി ഇറാഖ്. ഇത് സംബന്ധിച്ച വിവരങ്ങളടങ്ങിയ നോട്ടീസുകള്‍ കഴിഞ്ഞ ദിവസം ഇറാഖ് സൈനിക വിമാനങ്ങള്‍ രാജ്യത്തെ പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ വിതരണം ചെയ്തതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വിമാനങ്ങളില്‍ നിന്നും താഴേക്ക് വിതരണം ചെയ്ത നോട്ടീസുകളിലാണ് ഐസിസ് സംഘടനയെയും അതിന്റെ തലവന്മാരെയും കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഐ.എസ് തീവ്രവാദ ഗ്രൂപ്പുകളുടെ തലവന്‍ ഇബ്രാഹിം അല്‍ സമറായി അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഫോട്ടോയടക്കമുള്ള ധാരാളം നോട്ടീസുകളാണ് കഴിഞ്ഞ ദിവസം അന്‍ബര്‍ മേഖലകളില്‍ സൈന്യം വിതരണം ചെയ്തത്. ബഗ്ദാദിയടക്കമുള്ള നേതാക്കളെക്കുറിച്ചോ സംഘടനയെക്കുറിച്ചോ രഹസ്യമായി വിവരങ്ങള്‍ കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിറിയ,ജോര്‍ദാന്‍,സൗദി തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലാണ് വിമാനത്തില്‍ ബുധനാഴ്ച രാവിലെ നോട്ടീസ് വിതരണം ചെയ്തത്. നിങ്ങളുടെ ഭൂമി കൈവശപ്പെടുത്തുകയും നിങ്ങളുടെ ജനങ്ങളെ വധിക്കുകയും ചെയ്ത ദാഇഷ് നേതാവും സംഘവും ഇപ്പോള്‍ സുരക്ഷിത സ്ഥാനത്ത് ഒളിച്ചിരിക്കുകയാണ്. നിങ്ങളുടെ രഹസ്യ വിവരങ്ങളിലൂടെ അവരെ കണ്ടെത്താന്‍ സഹായിക്കൂ എന്നാണ് നോട്ടീസുകളിലുള്ളത്.

Related Articles