Current Date

Search
Close this search box.
Search
Close this search box.

ജി7 ഉച്ചകോടിയിലേക്ക് ഇറാന്‍ വിദേശകാര്യ മന്ത്രിയും

ജി7 ഉച്ചകോടിയിലേക്ക് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫിനെ ക്ഷണിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വലിയ നയതന്ത്ര നീക്കമാണ് നടത്തിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുന്ന ഉച്ചകോടിയുടെ വേദിയിലാണ് സരീഫിനും ഇരിപ്പടമൊരുക്കിയിരിക്കുന്നത്. തനിക്കെതിരെ ഉപരോധം പ്രഖ്യാപിച്ച ട്രംപിനോട് ഇറാന്റെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധി നേരിട്ടുള്ള ചര്‍ച്ചകളൊന്നും നടത്തില്ലെങ്കിലും ജി7 ഉച്ചകോടിയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വലിയ വാര്‍ത്ത തന്നെയാണ്. ഇറാന്‍ അണുവായുധ കരാറില്‍നിന്ന് മുടന്തന്‍ ന്യായങ്ങള്‍ ചൂണ്ടിക്കാട്ടി (ഇസ്രായില്‍ പ്രധാനമന്ത്രി നെതന്യാഹുവിനു വേണ്ടിയാണ് ട്രംപ് ഇത് ചെയ്തത്) ഏകപക്ഷീയമായി പിന്മാറുകയും ടെഹ്‌റാനെതിരെ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്ത ട്രംപിന്റെ നിലപാടിനോട് കരാറില്‍ ഒപ്പിട്ട മറ്റു രാജ്യങ്ങള്‍ക്കൊന്നും യോജിപ്പില്ലെന്നത് നേരത്തെ വ്യക്തമായതാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സരീഫുമായി മാക്രോണ്‍ പാരിസില്‍ നടത്തിയ ചര്‍ച്ചയില്‍ കരാര്‍ തുടരേണ്ടതിന്റെ ആവശ്യകതയില്‍ ഏതാണ്ട് ധാരണയില്‍ എത്തുകയും ചെയ്തിരുന്നു.

Related Articles