Current Date

Search
Close this search box.
Search
Close this search box.

ഇറാനില്‍ കോവിഡ്മുക്ത ഭാഗങ്ങളില്‍ പള്ളികള്‍ തുറക്കുന്നു

തെഹ്‌റാന്‍: കോവിഡ് മാരകമായി പിടികൂടിയ ഇറാനിലെ ചില ഭാഗങ്ങളില്‍ പള്ളികള്‍ വീണ്ടും തുറക്കാനൊരുങ്ങുന്നു. കോവിഡില്‍ നിന്നും മുക്തി നേടിയ പ്രദേശങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പള്ളികള്‍ തുറക്കുന്നത്. ഞായറാഴ്ച പ്രസിഡന്റ് ഹസന്‍ റൂഹാനിയാണ് ഇക്കാര്യം അറിയിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് ചുവപ്പ്,മഞ്ഞ,വെള്ള നിറത്തിലുള്ള മേഖലകളാക്കി തിരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണവും മരണവും തിരിച്ചാണ് മേഖലകളെ തരം തിരിച്ചത്.

ഓരോ പ്രദേശത്തെയും പ്രവര്‍ത്തനങ്ങള്‍ അതിനനുസരിച്ച് പരിമിതപ്പെടുത്തും, അതിനാല്‍ സ്ഥിരമായി അണുബാധകളോ മരണങ്ങളോ ഇല്ലാത്ത ഒരു പ്രദേശത്തെ വെള്ള എന്ന് ലേബല്‍ ചെയ്യുകയും അവിടങ്ങളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ അടക്കം പുനരാരംഭിക്കുന്നതിലൂടെ പള്ളികള്‍ വീണ്ടും തുറക്കുകയും ചെയ്യുമെന്നും റൂഹാനി പറഞ്ഞു. ഓരോ പ്രദേശത്തിനും നല്‍കിയിട്ടുള്ള ലേബല്‍ മാറ്റാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കളര്‍ കോഡിംഗ് പ്രോഗ്രാം എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.

Related Articles