Current Date

Search
Close this search box.
Search
Close this search box.

യു.എസ് ഉപരോധം പിന്‍വലിച്ചാല്‍ ചര്‍ച്ചക്ക് തയാര്‍: ഇറാന്‍

തെഹ്‌റാന്‍: തങ്ങള്‍ക്കു മേലുള്ള ഉപരോധം പിന്‍വലിക്കാന്‍ യു.എസ് തയാറാവുകയാണെങ്കില്‍ ചര്‍ച്ചക്ക് തയാറാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഞങ്ങള്‍ ഇപ്പോഴും ചര്‍ച്ചകളില്‍ വിശ്വസിക്കുന്നുണ്ട്. അവര്‍ ഉപരോധം പിന്‍വലിക്കുകയും ഇറാനു മേലുള്ള സാമ്പത്തിക സമ്മര്‍ദ്ദം അവസാനിപ്പിക്കുകയും 2015ലെ ആണവ കരാറിലേക്ക് തിരികെ വരികയും ചെയ്താല്‍ ഇന്ന് തന്നെ അമേരിക്കയുമായി ഞങ്ങള്‍ ചര്‍ച്ചക്ക് തയാറാണ്. റൂഹാനി പറഞ്ഞു.

ഞായറാഴ്ച ടെലിവിഷന്‍ പ്രസംഗത്തിലൂടെയാണ് റൂഹാനി ചര്‍ച്ചക്കുള്ള സന്നദ്ധത അറിയിച്ചത്. യു.എസ് ആണവ കരാറില്‍ നിന്നും പിന്‍മാറുന്നതിന് മുന്‍പ് ഇറാന്‍ എണ്ണ കയറ്റുമതി ചെയ്തത് തുടരാന്‍ കഴിയണം എന്ന കാര്യത്തിലും ഇറാന്‍ നിബന്ധനയായി മുന്നോട്ടു വെച്ചിരുന്നു. ഇറാന്‍-യു.എസ് വാക്‌പോര് തുടരുന്നതിനിടെയാണ് റൂഹാനി ചര്‍ച്ചയുടെ സന്നദ്ധത അറിയിച്ചത്.

Related Articles