Current Date

Search
Close this search box.
Search
Close this search box.

ഇറാനില്‍ ചിലയിടങ്ങളില്‍ നമസ്‌കാരത്തിനായി പള്ളികള്‍ തുറന്നു

തെഹ്‌റാന്‍: ഇറാനില്‍ 180 ഇടങ്ങളില്‍ ജുമുഅക്കും ജമാഅത്തിനുമായി പള്ളികള്‍ തുറന്നു. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ ഗ്രീന്‍ സോണുകളിലാണ് ഇപ്പോള്‍ പള്ളികള്‍ തുറക്കാന്‍ ഉത്തരവായത്. റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം,തലസ്ഥാനമായ തെഹ്‌റാനിലും മറ്റു ചില പ്രധാന നഗരങ്ങളിലും പള്ളികളില്‍ നമസ്‌കാരത്തിനായി ഒത്തുചേരുന്നതിനുള്ള നിരോധനം തുടരും. കഴിഞ്ഞ തിങ്കളാഴ്ച കോവിഡില്‍ നിന്ന് മുക്തമായ പ്രദേശത്തെ 132 പള്ളികള്‍ തുറന്നിരുന്നു. വലിയ ഷോപ്പിങ് മാളുകള്‍ തുറക്കുന്നതിനും മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും നിലനിന്നിരുന്ന നിരോധനങ്ങളും ഇറാന്‍ റദ്ദാക്കിയിട്ടുണ്ട്. യു.എസിന്റെ ഉപരോധം മൂലം തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥ കൂടുതല്‍ ദുര്‍ബലമാകുന്നത് തടയാനാണ് ഇറാന്‍ ഇളവുകള്‍ അനുവദിക്കുന്നത്. എന്നാല്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഇത്തരം ഇളവുകള്‍ പ്രഖ്യാപിക്കുന്നത് എന്നതിനാല്‍ തന്നെ ഇത് ഒരു പുതിയ അണുബാധയ്ക്ക് കാരണമാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

Related Articles