Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: തെക്കുകിഴക്കന്‍ ഏഷ്യയിലെ ഉയര്‍ന്ന മരണ നിരക്ക് ഇന്തോനേഷ്യയില്‍ 

ജക്കാര്‍ത്ത: തെക്കുകിഴക്കന്‍ ഏഷ്യയെയും വിടാതെ പിന്തുടരുന്ന കോവിഡ് ഏറ്റവും കൂടുതല്‍ പിടിമുറുക്കിയത് ഇന്തോനേഷ്യയില്‍. മാര്‍ച്ച് രണ്ടിനാണ് രാജ്യത്ത് ആദ്യത്തെ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു മാസം പിന്നിട്ട് ഏപ്രില്‍ മൂന്ന് പിന്നിടുമ്പോള്‍ 181 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1986 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മരണനിരക്കില്‍ മേഖലയില്‍ മുന്നിട്ടു നില്‍ക്കുകയാണ് ഇന്തോനേഷ്യ.

ലോകമെമ്പാടും മരണനിരക്ക് 5.2 ആയ സമയത്ത് ഇന്തോനേഷ്യയില്‍ 9.1 ശതമാനമാണ്. തലസ്ഥാനമായ ജക്കാര്‍ത്തയിലാണ് വൈറ് ഏറ്റവും കൂടുതല്‍ പിടിമുറുക്കിയത്. ഇവിടെ 95 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധയേറ്റതായി ഇന്തോനേഷ്യയിലെ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 13 പേര്‍ മരിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഇന്തോനേഷ്യയില്‍ മാര്‍ച്ച് അവസാനത്തിലാണ് വൈറസ് വ്യാപിച്ചത്.

Related Articles