Current Date

Search
Close this search box.
Search
Close this search box.

350 തടവുകാരെ നിരുപാധികം വിട്ടയച്ചെന്ന് ഹൂതി വിമതര്‍

സന്‍ആ: 350 തടവുകാരെ നിരുപാധികം വിട്ടയച്ചെന്ന് അവകാശപ്പെട്ട് ഹൂതി വിമതര്‍ രംഗത്ത്. സൗദിയുടെ ആയിരക്കണക്കിന് പട്ടാളക്കരെ കീഴടക്കി എന്ന് അവകാശവാദമുന്നയിച്ചതിനു പിന്നാലെയാണ് യെമനിലെ ഹൂതി വിമതര്‍ അവരുടെ ഔദ്യോഗിക ടെലിവിഷന്‍ ആയ അല്‍ മാസിറാഹ് ടി.വിയിലൂടെ ഇക്കാര്യമറിയിച്ചത്.

ഡിസംബറില്‍ സ്‌റ്റോക്‌ഹോമില്‍ വെച്ചുണ്ടാക്കിയ കരാര്‍ അംഗീകരിച്ചാണ് തടവുകാരെ കൈമാറുന്നതിന്റെ ഭാഗമായി വിട്ടയച്ചെന്നും ഹൂതി വക്താവ് അബ്്ദുല്‍ ഖാദര്‍ അല്‍ മുര്‍ദത അറിയിച്ചു. സ്വീഡന്‍ കരാറില്‍ നിന്നും ഒന്നും നേടാനായില്ലെന്നും ഇന്നു തന്നെ ഇവരെ വിട്ടയക്കുമെന്നും ഹൂതികള്‍ അറിയിച്ചു.

ഹൂതി വിമതരും യെമന്‍ സര്‍ക്കാരും തമ്മിലാണ് കരാര്‍ ഉണ്ടാക്കിയത്. തടവുകാരെ വിട്ടയച്ചത് യെമന്‍ സര്‍ക്കാരിനെ പിന്തുണക്കുന്ന സൗദി-യു.എ.ഇ സഖ്യത്തിനുള്ള സുഭസൂചനാണെന്നും ഇറാനുമായി ബന്ധമുള്ള ഹൂതികള്‍ പറഞ്ഞു.

Related Articles