Current Date

Search
Close this search box.
Search
Close this search box.

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

റിയാദ്: സൗദിയെ ലക്ഷ്യമാക്കി വീണ്ടും യെമന്‍ ഹൂതികളുടെ മിസൈക്രമണം. ജീസാന്‍ എയര്‍പോര്‍ട്ട്,അബഹ എയര്‍പോര്‍ട്ട്, എന്നിവയെ ലക്ഷ്യമിട്ടാണ് ബുധനാഴ്ച ഡ്രോണ്‍ ആക്രമണം നടത്തിയത്. ഖ്വാസിഫ് കെ 2 കോംപാക്റ്റ് ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം എന്നാണ് അല്‍ മാസിറാഹ് ടി.വി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണം കൃത്യമായി ലക്ഷ്യത്തിലെത്തിയെന്നും വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായും അറബ് സഖ്യസേന അറിയിച്ചു. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമനില്‍ നടത്തുന്ന തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണിതെന്നാണ് യെമന്‍ സഖ്യസേന അറിയിച്ചത്.

അതേസമയം, ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ഒരു കെട്ടിടത്തിനും വാഹനത്തിനും കേടുപാടുകളുണ്ടായിട്ടുണ്ട്. നേരത്തെ സൗദിയിലെ ഖമീസ് മുശൈത്തിലേക്ക് വന്ന ഡ്രോണിനെ സൗദി സൈന്യം തകര്‍ത്തിരുന്നു. കഴിഞ്ഞ മാസങ്ങളിലും സൗദിയിലെ വിവിധ വിമാനത്താവളങ്ങള്‍ക്കു നേരെ ഹൂതികള്‍ വ്യോമാക്രമണം നടത്തിയിരുന്നു.

Related Articles