Current Date

Search
Close this search box.
Search
Close this search box.

ഹിസ്ബുള്ളയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ഹോണ്ടുറസ്

വാഷിങ്ടണ്‍: ഹോണ്ടുറസ് സര്‍ക്കാര്‍ ഹിസ്ബുള്ളയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാജ്യത്തെ ഉന്നത സുരക്ഷ വക്താവാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഹിസുബുള്ള തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നുവെന്നും അതുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതും ഭീകര പ്രവര്‍ത്തനമായി കണക്കാക്കുമെന്നും ഹോണ്ടുറസ് അറിയിച്ചു.

ഹിസ്ബുള്ളയെ നേരത്തെ യു.എസ് സര്‍ക്കാര്‍ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഗ്വാട്ടമാലയുടെ പുതിയ പ്രസിഡന്റ് അലിജാന്‍ദ്രോ ഗിയാമതിയും ഹിസ്ബുള്ളയെ ഭീകരസംഘത്തില്‍പ്പെടുത്തുമെന്ന് സൂചന നല്‍കിയിരുന്നു. കൂടാതെ ജറൂസലേമില്‍ ഗ്വാട്ടിമാലയുടെ എംബസി നിലനിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

ലെബനാന്‍ ആസ്ഥാനമായുള്ള ഷിയ ഇസ്ലാമിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടിയും സായുധ സംഘവുമാണ് ഹിസ്ബുള്ള. വിവിധ ലബനീസ് ഷിയ സംഘങ്ങളെ ഒരു ഏകീകൃത സംഘടനയാക്കി കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഭാഗമായി ഇറാന്റെ ശ്രമത്തിലാണ് 1980ല്‍ ഹിസ്ബുള്ള രൂപീകരിക്കുന്നത്. കാനഡ,ഓസ്‌ട്രേലിയ,ന്യൂസ്‌ലാന്റ്,യൂറോപ്യന്‍ യൂണിയന്‍,ഇസ്രായേല്‍ എന്നിവരും ഹിസ്ബുള്ളയെ ഭീകര പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Related Articles