Current Date

Search
Close this search box.
Search
Close this search box.

ജറൂസലേം കൈയേറ്റം: ഹനിയ്യ അല്‍ അസ്ഹര്‍ ഷെയ്ഖുമായി ചര്‍ച്ച നടത്തി

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിനെ ഇസ്രായേലുമായി കൂട്ടിച്ചേര്‍ക്കാനുള്ള നടപടികളെത്തുടര്‍ന്ന് ഫലസ്തീനിലെ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയും ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്റ് ഷെയ്ഖ് ഡോ. അഹ്മദ് അല്‍ ത്വയ്യിബും തമ്മില്‍ ചര്‍ച്ച നടത്തിയ കഴിഞ്ഞ ദിവസം ടെലിഫോണിലൂടെയാണ് ത്വയ്യിബുമായി മറ്റു ചര്‍ച്ചകള്‍ക്കൊപ്പം ഈ വിഷയവും ചര്‍ച്ച ചെയ്തതെന്ന് ഹമാസ് വൃത്തങ്ങള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. ഷെയ്ഖിന് ഹനിയ്യ റമദാന്‍ ആശംസകള്‍ നേരുകയും അദ്ദേഹത്തില്‍ നിന്നുള്ള പിന്തുണ പ്രതീക്ഷിക്കുന്നതായും പറഞ്ഞു. കൂടാതെ അല്‍ അസ്ഹറിലെ മുഴുവന്‍ പണ്ഡിതന്മാര്‍ക്കും ഈജിപ്ഷ്യന്‍ ജനതക്കും അറബ്,മുസ്ലിം രാജ്യങ്ങളിലെ എല്ലാവര്‍ക്കും റമദാന്‍ സുരക്ഷിതമായിരിക്കട്ടെ എന്നും ഹനിയ്യ ആശംസിച്ചു.

ഫലസ്തീന്‍ മണ്ണില്‍ ജൂദായിസം വഴി ഇസ്രായേല്‍ യു.എസിന്റെ നൂറ്റാണ്ടിലെ കരാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും ഹനിയ്യ അല്‍ ത്വയ്യിബിനോട് സൂചിപ്പിച്ചു. പലസ്തീനികള്‍ക്കും അവരുടെ അവകാശങ്ങള്‍ക്കുമെതിരായ എല്ലാ ഇസ്രായേലി നടപടികളെയും തന്റെ പ്രസ്ഥാനം പൂര്‍ണ്ണമായും നിരാകരിക്കുന്നുവെന്നും ഈ നിയമവിരുദ്ധ നടപടികളുടെ അനന്തരഫലങ്ങള്‍ തങ്ങള്‍ അംഗീകരിക്കില്ലെന്നും മേധാവി കൂട്ടി്‌ചേര്‍ത്തു.

Related Articles