Current Date

Search
Close this search box.
Search
Close this search box.

ആയിരങ്ങള്‍ പങ്കെടുത്ത് ഹമാസിന്റെ 31ാം വാര്‍ഷിക ദിനാചരണം

ഗസ്സ സിറ്റി: ഗസ്സ നഗരത്തില്‍ നടന്ന ഹമാസിന്റെ 31ാം വാര്‍ഷിക ദിനാചരണത്തില്‍ ആയിരങ്ങള്‍ ഒത്തുകൂടി. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി എവിടെ വച്ചും ചര്‍ച്ചക്ക് തയാറാണെന്നും പ്രസിഡന്‍ഷ്യല്‍,പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്താന്‍ ഹമാസ് സന്നദ്ധമാണെന്നും ഹമാസ് നേതാവ് ഇസ്മായീല്‍ ഹനിയ്യ പറഞ്ഞു. രാജ്യത്ത് ആഭ്യന്തരമായും ബാഹ്യമായും അനേകം വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും ഫലസ്തീന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ ചര്‍ച്ചക്ക് തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ ദേശീയ ഐക്യം പുന:സ്ഥാപിക്കാനും വിഭജനം അവസാനിപ്പി്കാനും താനും തന്റെ സംഘടനയും തയാറാണെന്നും ഹനിയ്യ കൂട്ടിച്ചേര്‍ത്തു.

ഹമാസ് രൂപീകരിച്ചതിന്റെ 31ാം വാര്‍ഷികാഘോഷ പരിപാടിക്കിടെ ഞായറാഴ്ച ഗസ്സയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമാസിന്റെ സായുധ വിഭാഗമായ എസദിന്‍ അല്‍ ഖസ്സാം സൈന്യം സായുധ വേഷമണിഞ്ഞ് ശക്തിപ്രകടനവും നടത്തി.

Related Articles