Current Date

Search
Close this search box.
Search
Close this search box.

പ്രസ് ടി.വിയുടെ യു.കെയിലെ യൂട്യൂബ് അക്കൗണ്ട് നീക്കം ചെയ്തു

ലണ്ടന്‍: ഇറാന്റെ മാധ്യമ സ്ഥാപനമായ പ്രസ് ടി.വിയുടെ യൂട്യൂബ് അക്കൗണ്ട് യു.കെയില്‍ നീക്കം ചെയ്തു. യു.എസ്-ഇറാന്‍ സംഘര്‍ഷം വര്‍ധിക്കുന്നതിനിടെയാണ് ഗൂഗിള്‍ അധികൃതര്‍ യൂട്യൂബ് ചാനല്‍ ഡിലീറ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ടാണ് അധികൃതര്‍ യാതൊരു മുന്നറിയിപ്പും വിശദീകര
ണവും നല്‍കാതെ അക്കൗണ്ട് നീക്കം ചെയ്തതെന്ന് പ്രസ് ടി.വി യു.കെ വക്താവ് അറിയിച്ചു. ഗൂഗിള്‍ നേരത്തെയും ഞങ്ങളുടെ പ്രധാന യൂട്യൂബ് അക്കൗണ്ടുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഞങ്ങളെ പൂര്‍ണമായും നിരോധിക്കുന്നതിന് പകരം പുതിയ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നതും ആളുകള്‍ക്ക് സബ്‌സ്‌ക്രൈബ് ചെയ്യുന്നത് തടയുകയുമാണ് ഗൂഗിള്‍ അധികൃതര്‍ ചെയ്യുന്നതെന്നും പ്രസ് ടി.വി വക്താവ് അഹ്മദ് ഖബല്ലോ പറഞ്ഞു.

Related Articles