Current Date

Search
Close this search box.
Search
Close this search box.

യമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ആശയങ്ങള്‍

യമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ആശയങ്ങള്‍ പങ്ക് വച്ച് മുന്‍ ഇറാന്‍ പ്രസിഡന്‍റ് മഹ്മൂദ് അഹ്മദ് നജാദ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് സന്ദേശമയച്ചു. പ്രതിസന്ധി അവസാനിപ്പിക്കാനും സമാധാനവും സൗഹൃദവും കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ പോരാട്ടത്തിലുള്ള രണ്ട് എതിര്‍ കക്ഷികളുമായി ചര്‍ച്ച നടത്തുന്നതിന്  അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായ നിരവധി വ്യക്തികളെ ഉള്‍ക്കൊള്ളുന്ന ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് മഹ്മൂദ് അഹ്മദ് നജാദ് തന്‍റെ കത്തില്‍ നിര്‍ദ്ദശേിച്ചതായി സൗദി അറേബ്യയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന അശ്ശര്‍ഖൂല്‍ ഔസത് പത്രം വെളിപ്പെടുത്തി.

കിരീടാവകാശി മുഹമ്മദ് ബിന്‍സല്‍മാനെ അഭിസംബോധന ചെയ്തു അഹ്മദി നജാദ് പറഞ്ഞു: ഈ പ്രദേശത്തെ ജനങ്ങളുടേയും നിങ്ങള്‍ക്കിടയിലെ മാനവിക സമൂഹത്തിന്‍റെയും ആവശ്യങ്ങളോട് കാരുണ്യപരമായ സമീപനം സ്വീകരിച്ച് കൊണ്ട് താങ്കള്‍ എന്നും ഓര്‍മ്മിക്കുന്ന നല്ലത് ചെയ്യുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടെന്ന് അഹ്മദ് നജാദ് ചൂണ്ടിക്കാട്ടി. ആഗോള പ്രതിസന്ധികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇവിടെ നിന്നും അവിടെ നിന്നും, പ്രത്യകേിച്ചും യമനുമായി ബന്ധപ്പെട്ട്, അത് വളരെയധികം ബാധിച്ച മാനുഷിക സമൂഹത്തിലെ ഒരു അംഗമെന്ന നിലയിലാണ് താന്‍ ഈ സന്ദേശം അവതരിപ്പിക്കുന്നതെന്ന് അഹ്മദിനജാദ് വിശദീകരിച്ചു.

“ഈ യുദ്ധം അവസാനിപ്പിക്കാനും സമാധാനവും സൗഹൃദവും സഹകരണവും കൈവരിക്കാനുമുള്ള മാനുഷിക ഉത്തരവാദിത്വം എല്ലാവരുടെതുമാണ്.  യമനിലെ സംഘര്‍ഷം “മത്സരത്തിന്‍റെയും ശത്രുതയുടെയും തീവ്രതയിലേക്കും, മേഖലയിലെ രാജ്യങ്ങളെയും  ജനങ്ങളെയും സൃഷ്ടിപരമായ സഹകരണത്തില്‍ നിന്ന് അകറ്റുന്നതിലേക്കും നയിച്ചു എന്നും നജാദ് കത്തിൽ ഓർമപ്പെടുത്തി.  സന്ദേശത്തിന്‍റെ പകര്‍പ്പ് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസിനും അയച്ചിട്ടുണ്ട്.

 

Related Articles