Current Date

Search
Close this search box.
Search
Close this search box.

ബാഗ്ദാദില്‍ റോക്കറ്റാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖ് സൈന്യം നടത്തിയ റോക്കറ്റാക്രമണത്തില്‍ അഞ്ച് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. രണ്ട് വനികളും മൂന്ന് കുട്ടികളുമാണ് കൊല്ലപ്പെട്ടത്. തലസ്ഥാനമായ ബാഗ്ദാദിലെ ഒരു വീടിന് മുകളിലാണ് റോക്കറ്റ് പതിച്ചത്. മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് സൈനികാക്രമണത്തില്‍ സിവിലിയന്മാര്‍ കൊല്ലപ്പെടുന്നത്.

യു.എസ് സൈനികര്‍ നിലയുറപ്പിച്ച ബാഗ്ദാദ് വിമാനത്താവളത്തിനു നേരെ ഇറാഖ് സൈന്യം തൊടുത്തുവിട്ട റോക്കറ്റ് നിയന്ത്രണം തെറ്റി സിവിലയരുടെ വീടിന് മുകളില്‍ പതിക്കുകയായിരുന്നുവെന്ന് ഇറാഖ് സൈന്യം തിങ്കളാഴ്ച പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമി ഉത്തരവിട്ടു. ബാഗ്ദാദിനു സമീപം അല്‍ജിഹാദ് മേഖലയില്‍ നിന്നാണ് റോക്കറ്റ് തൊടുത്തുവിട്ടത്. ആക്രമണത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. മരിച്ചവരെല്ലാം ഒരേ കുടുംബത്തിലുള്ളവരാണ്.

ജനുവരിയില്‍ ഇറാന്‍ ഉന്നത സൈനിക നേതാവ് ജനറല്‍ ഖാസിം സുലൈമാനിയെ യു.എസ് ബാഗ്ദാദ് വിമാനത്താവളത്തിനടുത്ത് വെച്ച് കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം മൂര്‍ച്ചിച്ചിരുന്നു.

Related Articles