Current Date

Search
Close this search box.
Search
Close this search box.

കോവിഡിനെതിരെ ഒരുമിച്ച് പോരാടാന്‍ തുര്‍ക്കിയും ഇറാനും

തെഹ്‌റാന്‍: ലോകത്തെ ഭീതിപ്പെടുത്തി മുന്നോട്ടു പോകുന്ന കോവിഡിനെതിരെ ഒരുമിച്ച് നിന്ന് പോരാടാനൊരുങ്ങി തുര്‍ക്കിയും ഇറാനും. ഇതു സംബന്ധിച്ച് ഇരു രാഷ്ട്രനേതാക്കളും കഴിഞ്ഞ ദിവസം ടെലിഫോണില്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും സുരക്ഷ മേഖലയില്‍ ഒരുമിച്ചു നീങ്ങുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും ഇറാന്‍ പ്രസിഡന്റ് റൂഹാനിയും തമ്മിലാണ് ചര്‍ച്ച നടത്തിയത്. ഇരുവരും ഈദാശംസകളും പരസ്പരം കൈമാറി. അനദോലു ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

Related Articles