Current Date

Search
Close this search box.
Search
Close this search box.

എതിര്‍പ്പിനിടയില്‍ എര്‍ഡോഗന്‍ ജര്‍മനിയില്‍ വലിയ പള്ളി തുറന്നു

മൂന്നു ദിവസത്തെ ജര്‍മന്‍ സന്ദര്‍ശനത്തിന് അവസാനമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ ജര്‍മനിയിലെ വലിയ പള്ളി ഉദ്ഘാടനം ചെയ്തു. എര്‍ദോഗാനെ അനുകൂലിച്ചും പ്രതികൂലിച്ചും ജര്‍മനിയില്‍ വലിയ ജാഥകളും നടക്കുകയുണ്ടായി. തുര്‍ക്കിയും ജര്‍മനിയും തമ്മില്‍ നില നില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിപ്പിക്കുക എന്നതിന്റെ മുന്നോടിയായി സന്ദര്‍ശനത്തിനിടെ രണ്ടു തവണ ജര്‍മന്‍ ചാന്‍സലറും എര്‍ദോഗാനും തമ്മില്‍ ചര്‍ച്ച നടത്തുകയും ചെയ്തു.

ഒരു പാട് വിഷയങ്ങളില്‍ അഭിപായ അന്തരം നിലനില്‍ക്കുമ്പോഴും മറ്റു പല കാര്യങ്ങളിലും നല്ല സൂചനകള്‍ നല്‍കാന്‍ ചര്‍ച്ചകള്‍ക്ക് കഴിഞ്ഞുവെന്നാണു ജര്‍മനി പ്രതികരിച്ചത്. തുര്‍ക്കിയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചൂണ്ടി കാട്ടിയാണ് ജര്‍മനിയില്‍ ആളുകള്‍ പ്രകടനം നടത്തിയത്. എര്‍ദോഗാണ് സ്വാഗതമില്ല എന്ന ബോര്‍ഡും അവര്‍ ഉയര്‍ത്തിയിരുന്നു. അതെ സമയം തുര്‍ക്കിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ജര്‍മനി ഇടപെടുന്നു എന്നതാണ് തുര്‍ക്കി ഉന്നയിക്കുന്ന ആരോപണം.

പ്രതിഷേധ സൂചകമായി പള്ളിയുടെ ഉദ്ഘാടനത്തില്‍ നിന്നും പ്രാദേശിക ഭരണകൂടം ഒഴിഞ്ഞു നിന്നു. അതെ സമയം എര്‍ദോഗാനെ അനുകൂലിച്ചും ധാരാളം ആളുകള്‍ പങ്കെടുത്ത പ്രകടനങ്ങള്‍ നടന്നു എന്നതും മാധ്യമങ്ങള്‍ എടുത്തു പറയുന്നു. ജര്‍മന്‍ പ്രധാനമന്ത്രി വാള്‍ട്ടര്‍ സ്റ്റീന്‍മിയര്‍ നടത്തിയ അത്താഴ വിരുന്നില്‍ നിന്നും ചാന്‍സലര്‍ മാര്‍ക്കലും പ്രതിപക്ഷ നേതാക്കളും മാറി നിന്നിരുന്നു.

മൂന്നു മില്യനിധികം തുര്‍ക്കി വംശജര്‍ താമസിക്കുന്ന രാജ്യമാണ് തുര്‍ക്കി എന്നത് കൊണ്ട് തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വം രാഷ്ട്രീയത്തെ സാരമായി സ്വാധീനിക്കും എന്നുറപ്പാണ്. എങ്കിലും സുസ്ഥിരമായ ഒരു തുര്‍ക്കി ഞങ്ങള്‍ സ്വപ്നം കാണുന്നു എന്ന മെര്‍ക്കലിന്റെ പ്രസ്താനവനയെ ഗൗരവമായി തന്നെ കാണണം. തുര്‍ക്കി ശക്തമായാല്‍ മധ്യേഷ്യയില്‍ നിന്നും യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ സഹായിക്കും എന്നതാണ് ജര്‍മനിയുടെ നിലപാട്.

Related Articles