Current Date

Search
Close this search box.
Search
Close this search box.

യെമന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് ബൈഡന്‍ മുന്‍ഗണന നല്‍കണം: റോ ഖന്ന

വാഷിങ്ടണ്‍: അടുത്ത വര്‍ഷം യു.എസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ജോ ബൈഡന്‍ പ്രഥമ പരിഗണന നല്‍കേണ്ടത് യെമന്‍ യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടിയായിരിക്കണമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗം റോ ഖന്ന പറഞ്ഞു. സൗദി നേതൃത്വം നല്‍കുന്ന യെമന്‍ യുദ്ധ മുന്നണിയിലുള്ള അമേരിക്കയുടെ പിന്തുണ അവസാനിപ്പിക്കണമെന്നും ഇതിനായി ഒരു പ്രമേയം മുന്നോട്ടുവെക്കുന്നതായും അദ്ദേഹം പറഞ്ഞു. മിഡിലീസ്റ്റ് ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതിനു ശേഷം സൗദിക്കെതിരെ യു.എസ് ഡെമോക്രാറ്റുകള്‍ പ്രതിഷേധമറിയിച്ചിരുന്നു. സൗദിക്കെതിരെ അവര്‍ കോണ്‍ഗ്രസില്‍ ബില്ലും പാസാക്കിയിരുന്നു. ഇതിനെ ട്രംപ് വീറ്റോ ചെയ്തു. യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ രാജ്യത്തിന് സമാധാനം നല്‍കാന്‍ വേണ്ടി യെമന്‍ സമാധാന പദ്ധതിയുടെ യു.എന്‍ വക്താവ് മാര്‍ട്ടിന്‍ ഗ്രിഫിത്സ് മുന്നോട്ടുവെച്ച മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വരാനിരിക്കുന്ന യു.എസ് ഭരണകൂടം പിന്തുണ നല്‍കണമെന്നും റോ ഖന്ന അഭിപ്രായപ്പെട്ടു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കരുതെന്നും നിങ്ങള്‍ മതിയായ കേടുപാടുകള്‍ രാജ്യത്ത് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.

Related Articles