Current Date

Search
Close this search box.
Search
Close this search box.

കോവിഡിനെ നേരിടാന്‍ ഐ.എം.എഫിനോട് സഹായം തേടി ഈജിപ്ത്

കൈറോ: സാമ്പത്തികമായി കടുത്ത പ്രതിസന്ധി അനുഭവിക്കുന്നതിനിടെയാണ് ഈജിപ്തിനെ കോവിഡ് പിടികൂടുന്നത്. ഇതോടെ ആരോഗ്യ-സാമ്പത്തിക മേഖലകളില്‍ തകര്‍ന്നടിഞ്ഞ ഈജിപ്ത് ഇപ്പോള്‍ അന്താരാഷ്ട്ര മോണിറ്ററി ഫണ്ടി(ഐ.എം.എഫ്)നോട് സഹായം തേടിയിരിക്കുകയാണ്.

വൈറസ് ബാധ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കിയതിനാല്‍ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ പിന്തുണയ്ക്കാന്‍ വേണ്ടി കൂടിയാണ് ഈജിപ്ത് അടിയന്തര ധനസഹായം ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഐ.എം.എഫുമായി ചര്‍ച്ച നടത്തിയതായി ഈജിപ്ത് അധികൃതര്‍ വിശദീകരിച്ചു. ഐ.എം.എഫിന്റെ ദ്രുത-ധനകാര്യ കമ്മിറ്റിയുമായി ഞായറാഴ്ച ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി.

ഈജിപ്ത് മന്ത്രിസഭ വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ഐ.എം.എഫിന്റെ ആര്‍.എഫ്.ഐ മുഖേനയാണ് സഹായം നല്‍കുക. ഇതിനായുള്ള അപേക്ഷ അടുത്ത ആഴ്ചകളില്‍ പരിശോധിക്കുമെന്നും ഐ.എം.എഫ് വൃത്തങ്ങള്‍ അറിയിച്ചു. സാമ്പത്തികമായി ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളെ സഹായിക്കാനായിട്ടുള്ള പദ്ധതിയാണ് ആര്‍.എഫ്.ഐ.

Related Articles