Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് ബാദിയുടെ വധ ശിക്ഷ പുനര്‍ വിചാരണക്ക് ഉത്തരവ്

മുസ്ലീം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബാദിയുടെ വധ ശിക്ഷ പുനര്‍ വിചാരണ നടത്താന്‍ കൈറോ കോടതി ഉത്തരവിട്ടതായി മിന വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ ഏഴു മുതല്‍ പ്രസ്തുത വിചാരണ നടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സര്‍ക്കാര്‍ വിരുദ്ധ കലാപത്തിന്റെ പേരില്‍ ബാദിയെയും മറ്റു പല നേതാക്കളെയും വധ ശിക്ഷക്ക് വിധിച്ചിരുന്നു. കൊലപാതകം. കോലപതാക ശ്രമം, സമാധാന അന്തരീക്ഷം തകര്‍ക്കല്‍ എന്നിവയായിരുന്നു ബാധിക്കും കൂട്ടര്‍ക്കും എതിരെ ചാര്‍ത്തിയ കുറ്റങ്ങള്‍. എന്ത് കൊണ്ടാണ് ഇപ്പോള്‍ ഒരു തീരുമാന മാറ്റം എന്നത് വാര്‍ത്ത ഏജന്‍സി പറയുന്നില്ല . വധ ശിക്ഷക്ക് പകരം ജീവപര്യന്തം തടവ് ശിക്ഷയായി മാറ്റാന്‍ ഇടയുണ്ട് എന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലൈ മാസത്തില്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡറന് മുര്‍സിയെ അട്ടിമറിച്ചാണ് സൈന്യം അധികാരം തട്ടിയെടുത്തത്. രാജ്യത്തു തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങളെ പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയാണ് മുന്നോട്ടു പോയത്. ബ്രദര്‍ ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും നേതാക്കളെ മുഴുവന്‍ അഴിക്കുള്ളിലാക്കുകയും ചെയ്തു. ചരിത്രത്തില്‍ കേട്ട് കേള്‍വിയില്ലാത്ത വിചാരയാണ് പിന്നെ നടന്നത്. പലരുടെയും മേല്‍ വധശിക്ഷ നടപ്പാക്കുകയും ചെയ്തു.

കഴിഞ്ഞ മാസം ആദ്യത്തിലാണ് കൈറോ ക്രിമിനല്‍ കോടതി എഴുപത്തിയഞ്ച് പേരുടെ കേസില്‍ വിധി പറഞ്ഞത്. കീഴ്‌ക്കോടതി വിധിച്ച വിധികള്‍ തന്നെ മേല്‍ക്കോടതിയും സമ്മതിച്ചു. ലോകത്തുള്ള മനുഷ്യാവകാശ സംഘടനകള്‍ ഇത്തരം കുറ്റവിചാരണയെ ചോദ്യം ചെയ്‌തെങ്കിലും തങ്ങളുടേത് തീര്‍ത്തും സുതാര്യമായ രീതിയാണ് എന്നാണ് ഈജിപ്ത് സര്‍ക്കാര്‍ നിലപാട്.

മുസ്ലിം ബ്രദര്‍ ഹുഡിനെ പൂര്‍ണമായി നാമാവശേഷമാകുക എന്നതാണ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. സംഘടനയുടെ മിക്കവാറും നേതാക്കള്‍ പല കേസുകളുടെ പേരിലും അകത്താണ്.

Related Articles