Current Date

Search
Close this search box.
Search
Close this search box.

ഡോ.സക്കീര്‍ നായിക് ഖത്തറില്‍

ജിദ്ദ: ആഗോള ഇസ്ലാമിക പ്രബോധകനും പണ്ഡിതനും പ്രഭാഷകനുമായ ഡോ.സക്കീര്‍ നായക് ഖത്തറില്‍ എത്തിയതായി വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2022 ലെ ഫിഫ വേള്‍ഡ് കപ്പ് മല്‍സരം നടക്കുന്ന ഖത്തറില്‍ ടൂര്‍ര്‍ണമെന്‍റിലുടനീളം ഇസ്ലാമിനെ കുറിച്ച് പ്രഭാഷണം നടത്തുന്നതായിരിക്കും. ഇപ്രാവിശ്യത്തെ ലോക കപ്പിന് വേണ്ടിയുള്ള ശക്തമായ മല്‍സരം നടക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഡോ.സക്കീര്‍ നായക് ഖത്തറിലുണ്ടെന്നും ടൂര്‍ണമെന്‍രിലുടനീളം നിരവധി പ്രഭാഷണങ്ങള്‍ നിര്‍വ്വഹിക്കുമെന്നും ഖത്തറിന്റെ സ്പോര്‍ട്ട്സ് ചാനലായ അല്‍ കഅ്സ് അവതാരകന്‍ ഫൈസല്‍ അല്‍ഹാജ് പറഞ്ഞതായി അല്‍ അറേബ്യ റിപ്പേര്‍ട്ട് ചെയ്തു.

ഡോ.സക്കീര്‍ നായകിന്‍റെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടരായി ഇന്ത്യയിലും വിദേശത്തും നിരവധി പേര്‍ ഇസ്ലാം സ്വീകരിച്ചത് ഇസ്ലാമിന്‍റെ ശത്രുക്കള്‍ക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഈ വിശ്വ വ്യഖ്യാത ഇസ്ലാമിക പണ്ഡിന് വിസ നിഷേധിച്ചപ്പോള്‍ ഇന്ത്യയിലെ ഹൈന്ദവ ഫാസിസ്റ്റ് ഭരണകൂടം അദ്ദേഹത്തെ ജയിലിലടക്കാനായിരുന്നു തീരുമാനിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍, അന്യമത വിദ്വേഷ പ്രഭാഷണം നിര്‍വ്വഹിക്കല്‍ തുടങ്ങിയ നിരവധി കുറ്റങ്ങള്‍ അദ്ദേഹത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുകയും അദ്ദേഹത്തിന്‍റെ മോംമ്പെയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ അടച്ചുപൂട്ടുകയും ചെയ്തു. അതിന് ശേഷം അദ്ദേഹം ദീര്‍ഘകാലമായി മലേഷ്യയില്‍ കഴിയുന്നതിനിടെയാണ് ഖത്തറിലേക്കത്തെിയത്.

കഴിഞ്ഞ ആറ് മാസത്തിനിടെ ഖത്തറില്‍ 600 ലേറെ പേര്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. ഖത്തറിനെതിരെ പാശ്ചാത്യലോകത്തും അനുകൂലിച്ചും പ്രതികൂലിച്ചും പ്രചരണങ്ങള്‍ കൊടുംമ്പരികൊള്ളുന്ന സന്ദര്‍ഭത്തിലാണ് ഡോ.സക്കീര്‍ നായക് ഖത്തറില്‍ എത്തുന്നത് സവിശേഷ പ്രധാന്യം അര്‍ഹിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. FIFA President Gianni Infantino ഖത്തറിനെ വാനോളം പുകഴ്തുകയും പാശ്ചാത്യ കാപട്യത്തെ തുറന്ന് കാട്ടുകയും ചെയ്തത് വിവാദമായിരുന്നു.

ഞാന്‍ യൂറോപ്യനാണ്. ലോകമെമ്പാടും 3,000 വര്‍ഷമായി യൂറോപ്യര്‍ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള്‍ക്ക്, ധാര്‍മ്മിക പാഠങ്ങള്‍ നല്‍കുന്നതിന് മുമ്പ് അടുത്ത 3,000 വര്‍ഷത്തേക്ക് ഞങ്ങള്‍ ക്ഷമാപണം നടത്തണം, ”ഫിഫ മേധാവി പറഞ്ഞു.

“വിമര്‍ശനങ്ങള്‍ മനസ്സിലാക്കാന്‍ എനിക്ക് പ്രയാസമുണ്ട്. ഈ ആളുകളെ സഹായിക്കുന്നതിനും വിദ്യാഭ്യാസത്തിലും അവര്‍ക്ക് മികച്ച ഭാവിയും കൂടുതല്‍ പ്രതീക്ഷയും നല്‍കുന്നതിനും നാം നിക്ഷേപിക്കണം. നാമെല്ലാവരും സ്വയം വിദ്യാഭ്യാസം നേടണം, പലതും തികഞ്ഞതല്ല, എന്നാല്‍ പരിഷ്കരണത്തിനും മാറ്റത്തിനും സമയമെടുക്കും.

“ഈ ഏകപക്ഷീയമായ ധാര്‍മ്മിക പാഠം വെറും കാപട്യമാണ്,” അദ്ദഹേം പറഞ്ഞു.

 

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles