Current Date

Search
Close this search box.
Search
Close this search box.

ഉയ്ഗൂർ സംസ്കാരത്തെ ഇല്ലാതാക്കുന്ന കമ്യൂണിസ്റ്റ് ചൈനയുടെ പുതിയ നീക്കങ്ങൾ

ഉയ്ഗൂർ മുസ്ലിങ്ങൾക്ക് നേരെയുള്ള ചൈനീസ് ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ തുടർന്ന് കൊണ്ടിരിക്കുകയാണ്, ഇപ്പോൾ അവരുടെ പാരമ്പര്യ ശൈലികളിൽ നിന്ന് മാറി വീടുകളെ പുനരലങ്കരിച്ചു കൊണ്ട് അവരെ കുറച്ച് കൂടി ചൈനീസ് വത്കരിക്കാനുള്ള ശ്രമമാണ് ഗവൺമെന്റ് തലത്തിൽ നടന്ന് കൊണ്ടിരിക്കുന്നത്.

ഉയ്ഗൂർ വംശത്തിന്റെ സംസ്കാരം തുടച്ചു കളയുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി അവരുടെ ചവിട്ടികൾ, തലയിണകൾ, എന്നിവയുൾപ്പെടെയുള്ള ഗൃഹാലങ്കാരവും പരമ്പരാഗത ഫർണ്ണിച്ചറുകളും നീക്കം ചെയ്യാനും ചൈനീസ് വൽകരിക്കാനും ഈ നിയമങ്ങൾ പാലിക്കാത്ത പക്ഷം അവരെ തടങ്കല്ലിലേക്ക് അയക്കാനും ചൈന നീക്കം നടത്തുന്നുണ്ടെന്ന് റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്തു.

സിൻജിയാങ്ങ് മേഖലയിലെ ജനസംഖ്യയുടെ 45 ശതമാനം വരുന്ന തുർക്കി വംശജരാണ് ഉയ്ഗൂർ, തങ്ങളുടെ മത സാംസ്കാരിക വാണിജ്യ പ്രവർത്തനങ്ങൾ തടയുന്ന അടിച്ചമർത്തൽ നയങ്ങൾ ആണ് ചൈന നടത്തുന്നതെന്ന് കുറ്റപ്പെടുത്തി. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കണക്കനുസരിച്ച് കഴിഞ്ഞ വർഷം ഇന്റേൺമെന്റ് ക്യാമ്പിലും പടിഞ്ഞാറൻ സിൻജിയാങ്ങ് മേഖലയിലുടനീളമുള്ള ജയിലുകളിലുമായി ചൈന മൂന്ന് ദശലക്ഷം ഉയ്ഗൂറുകളെ തടഞ്ഞ് വെച്ചിട്ടുണ്ട്.

ഈ ആരോപണങ്ങളെ ചെെന നിഷേധിക്കുകയും അത്തരം തടങ്കൽ പാളയങ്ങളെ പുനർവിദ്യാഭ്യാസ ക്യാമ്പുകൾ എന്ന് വിളിക്കുകയും ചെയ്യുന്നു, എന്നാൽ സാക്ഷികൾ അവകാശപ്പെടുന്നത് തടവിലാക്കപ്പെട്ട സമയത്ത് സമ്മർദത്തിനും പീഡനത്തിനും മെഡിക്കൽ പരീക്ഷണം എന്നിവയ്ക്ക് വിധേയമായിരുന്നു എന്നാണ്.

ചൈനയുടെ പെയർ അപ്പ് ആന്റ് ബികം ഫാമിലി പ്രോഗ്രാം എന്ന പദ്ധതിയുടെ ഭാഗമായി ഉയ്ഗൂറുകൾ കനത്ത നിരീക്ഷണത്തിലാണ്, ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവർത്തനങ്ങൾക്ക് വിധേയമാണിത്. ഭർത്താക്കൻമാർ ക്യാമ്പുകളിലേക്ക് അയക്കപ്പെട്ട സ്ത്രീകളുടെ അടുത്തേക്ക് പുരുഷൻമാരെ അയക്കുകയും ആ സ്ത്രീകളോടൊപ്പം ഒരേ കിടക്കയിൽ കിടക്കുകയും ആ കാലയളവിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഐഡിയോളജികൾ അവരോട് ചർച്ച ചെയ്യുകയും ചെയ്യുന്നു.

യു.എസ് ആസ്ഥാനമായുള്ള ഉയ്ഗൂർ ആക്ടിവിസ്റ്റ് ഇതിനെ “കൂട്ട ബലാത്സംഗം ” ആയാണ് വിശേഷിപ്പിച്ചത്, അദ്ദേഹത്തിന്റെ കുടുംബത്തെ ചൈനയിൽ തടഞ്ഞുവെച്ചിട്ടാണുള്ളത്. “ഉയ്ഗൂറുകളെ വിവാഹം കഴിക്കുന്ന ഹാൻ സമൂഹത്തിന് ജോലി, പണം, താമസം എന്നിവ ഗവൺമെന്റ് വാഗ്ദാനം ചെയ്യുന്നുണ്ട് ” ആക്റ്റിവിസ്റ്റ് പറഞ്ഞു.

റേഡിയോ ഫ്രീ ഏഷിയ യുടെ അഭിപ്രായത്തിൽ ഉയ്ഗൂറുകളെ ചൈനീസ് സംസ്കാരത്തിലേക്ക് ആകർഷിക്കാൻ 575 മില്യൺ ഡോളർ ഫണ്ട് ചൈനീസ് ഭരണകൂടം അനുവദിച്ചിട്ടുണ്ട്. ഉയ്ഗൂർ ജനസംഖ്യയുടെ 90% വും സമ്മർദ്ദം മൂലം ഉത്തരവുകൾ പാലിച്ചിട്ടുണ്ടെന്ന് പ്രാദേശിക ഘടകങ്ങൾ അറിയിച്ചു.

ന്യൂനപക്ഷത്തെ തടഞ്ഞുവയ്ക്കാനും അവരുടെ ഫോണുകളിൽ സ്പൈവെയർ ഇൻസ്റ്റാൾ ചെയ്യിക്കുകയും സിൻജിയാങ് പ്രദേശത്തിന് പുറത്തുള്ള ആളുകളുമായി ആശയവിനിമയം നടത്തുന്നത് വിലക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള ഉയർന്ന തലത്തിലുള്ള നിരീക്ഷണത്തിന് വിധേയമാക്കുന്നതിനുള്ള ഏകോപിത സർക്കാർ ശ്രമങ്ങൾ ഉള്ളതായി റിപ്പോർട്ടുകൾ വിശദമാക്കിയിട്ടുണ്ട്.

Related Articles