Current Date

Search
Close this search box.
Search
Close this search box.

ചാര്‍ലി ഹെബ്ദോ ഓഫിസിനു സമീപം കത്തികൊണ്ട് ആക്രമണം

പാരിസ്: വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് കുപ്രസിദ്ധിയാര്‍ജിച്ച ഫ്രാന്‍സിലെ ഷാര്‍ലി ഹെബ്ദോയുടെ മുന്‍ ഓഫിസിനു സമീപം കത്തിയാക്രമണം. ആക്രമണത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഒരാളെ അറസ്റ്റ് ചെയ്തതായി പാരിസ് പൊലിസ് അറിയിച്ചു. ഒരാളെ അറസ്റ്റ് ചെയ്തതായി പാരിസ് പൊലിസ് അറിയിച്ചു.

രണ്ട് ആക്രമികള്‍ ഓടി രക്ഷപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു ആക്രമികള്‍ക്കായുള്ള തിരച്ചില്‍ സജീവമാക്കിയതായും ചാര്‍ലി ഹെബ്ദോയുടെ ഓഫീസ് അടക്കം പൊലിസിന്റെ നിയന്ത്രണത്തിലാണെന്നും മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കിഴക്കന്‍ പാരിസിലെ റിച്ചാര്‍ഡ് ലീനിയര്‍ സബ് വേ സ്റ്റേഷന് സമീപമാണ് ആക്രമണം നടന്നത്.

2015 ജനുവരിയില്‍ 12 പേര്‍ കൊല്ലപ്പെട്ട ഷാര്‍ലി ഹെബ്ദോ ഓഫീസ് ആക്രമണത്തിലെ പ്രതികളുടെ വിചാരണ പാരിസ് കോടതിയില്‍ ആരംഭിച്ച് മൂന്നാഴ്ച കഴിഞ്ഞാണ് പുതിയ ആക്രമണവും അരങ്ങേറിയത്. വിചാരണ നടപടികളുടെ പശ്ചാതലത്തില്‍ മാഗസിന്‍ വിവാദമായ പ്രവാചക കാര്‍ട്ടൂണ്‍ വീണ്ടും പ്രസിദ്ധീകരിച്ചിരുന്നു.

പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ ആയിരുന്നു ചാര്‍ലി ഹെബ്ദോ പ്രസിദ്ധീകരിച്ചത്. മുന്‍പും ഇത്തരത്തില്‍ വിവിധ മതവിഭാഗങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച മാഗസിനാണിത്.

Related Articles