Current Date

Search
Close this search box.
Search
Close this search box.

ഇസ്രായോല്‍ കരാര്‍: പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയത് ബഹ്‌റൈനിലെ പ്രതിപക്ഷം

മനാമ: ഇസ്രായേ-ബഹ്‌റൈന്‍ കരാറില്‍ ശക്തമായ അപലപനവുമായി ബഹ്‌റൈനിലെ പ്രതിപക്ഷ സംഘടനകള്‍. ജനങ്ങളോട് പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് വിവിധ മത രാഷ്ട്രീയ നേതാക്കളാണ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.

ബഹ്റൈന്‍ ബാര്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള ബഹ്റൈനിലെ ഒരു കൂട്ടം രാഷ്ട്രീയ, സിവില്‍ സൊസൈറ്റി സംഘടനകള്‍ സംയുക്ത പ്രസ്താവനയിലൂടെയാണ് കരാറിനെ എതിര്‍ത്ത് രംഗത്തെത്തിയത്.

പ്രമുഖ ഷിയ മുസ്ലിം നേതാവായ ആയതുള്ള ഷെയ്ഖ് ഇസ ഖാസിമും ഇസ്രായേലുമായി നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കിയ ബഹ്‌റൈന്റെ നടപടിയെ അപലപിച്ചു. ഇറാനില്‍ കഴിയുന്ന ഖാസിമിയുമായി അടുത്ത് ബന്ധമുള്ള ബഹ്‌റൈനിലെ പാര്‍ട്ടിയായ അല്‍ വഖഫും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം യു.എ.ഇയും ഇസ്രായേലും തമ്മില്‍ നടന്ന കരാറും വെള്ളിയാഴ്ച ബഹ്‌റൈനും ഇസ്രായേലും തമ്മില്‍ നടന്ന കരാറും ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് എതിരാണെന്നും ഖാസിമി പറഞ്ഞു.

ഭരണാധികാരികളും ഭരിക്കുന്നവരുടെ മനസ്സിലും ചിന്തയിലും ലക്ഷ്യങ്ങള്‍, താല്‍പ്പര്യങ്ങള്‍ എന്നിവയിലുമെല്ലാം വലിയ വ്യതിചലനം സംഭവിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ സര്‍ക്കാരുകള്‍ ഒരു മാനസിക പരാജയം നേരിടുന്നു, അത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ജനങ്ങള്‍ ഈ പരാജയത്തെ ചെറുത്ത് തോല്‍പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles