Current Date

Search
Close this search box.
Search
Close this search box.

തുർക്കി സൈന്യത്തെ അയച്ചുവെന്ന പ്രസ്താവനയെ നിഷേധിച്ച് അസർബൈജാൻ

ബാകു: തർക്കപ്രദശമായ നഗോർണോ-കരോബാകിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അസർബൈജാൻ സൈന്യത്തെ സഹായിക്കുന്നതിന് തുർക്കി സിറിയയിൽ നിന്ന് സൈന്യത്തെ അയച്ചുവെന്ന അർമേനിയൻ അധികൃതരുടെ പ്രസ്താവനയെ അസർബൈജാൻ നിഷേധിച്ചു. വടക്കൻ സിറിയയിൽ നിന്ന് നാലായിരത്തോളം സൈന്യത്തെ അങ്കാറ തങ്ങളുടെ അടുത്ത സഖ്യകക്ഷിയായ അസർബൈജാനിലേക്ക് അയച്ചതായി റഷ്യയിലെ അർമേനിയൻ നയതന്ത്ര പ്രതിനിധി വർദാൻ ടോഗാന്യനെ ഉദ്ധരിച്ച് ഇന്റർഫാക്സ്, ആർ.ഐ.എ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് വന്ന ഉടൻ അസർബൈജാൻ പ്രസി‍ഡന്റ് ഇൽഹാം അലിയേവിന്റെ സഹായി പ്രസ്താവനയെ നിഷേധിച്ചു.

ഇരുരാഷ്ട്രങ്ങളും തമ്മിലെ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ മുതൽ തുടങ്ങിയ സംഘർഷത്തിൽ ആറ് അസർബൈജാൻ സിവിലിയന്മാർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അസർബൈജാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 30ൽ കൂടുതൽ സൈനികർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൾക്കുകയും ചെയ്തതായി നാഗോർണോ-കരോബാക് മേഖലയിലെ അധികൃതർ റിപ്പോർട്ട് ചെയ്തു.

Related Articles