Current Date

Search
Close this search box.
Search
Close this search box.

2019ല്‍ സൗദിയില്‍ നടന്ന റെക്കോര്‍ഡ് വധശിക്ഷ: ആംനെസ്റ്റി

ലണ്ടന്‍: 2019ല്‍ സൗദിയില്‍ നടന്നത് റെക്കോര്‍ഡ് വധശിക്ഷകളാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം 184 പേരെയാണ് സൗദി അറേബ്യ തൂക്കിലേറ്റിയത്. രാജ്യത്ത് ഇത്രയധികം വധ ശിക്ഷകള്‍ ഒരു വര്‍ഷത്തിനിടെ ഒരു രാജ്യത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സംഘടന പറഞ്ഞു. ചൊവ്വാഴ്ചയാണ് ആഗോള തലത്തില്‍ നടന്ന വധശിക്ഷകളുടെ എണ്ണം പുറത്തുവന്നത്.

ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ വധശിക്ഷ കുറയുമ്പോഴും സൗദിയില്‍ വധശിക്ഷയുടെ എണ്ണം കൂടുകയാണുണ്ടായതെന്നും ആംനെസ്റ്റി റിപ്പോര്‍ട്ട് ചെയ്തു. ഏഷ്യ-പെസഫിക് മേഖലയില്‍ വധശിക്ഷയുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 178 പുരുഷന്മാരെയും 6 സ്ത്രീകളെയും വധശിക്ഷക്ക് വിധേയമാക്കി. ഇതില്‍ പകുതിയും വിദേശികളാണ്. 2018ല്‍ 149 പേരാണ് സൗദിയില്‍ വധശിക്ഷക്ക് വിധേയമായത്.

Related Articles