Current Date

Search
Close this search box.
Search
Close this search box.

പെഷവാറില്‍ മദ്‌റസയില്‍ സ്‌ഫോടനം; നിരവധി മരണം

ഇസ്‌ലാമാബാദ്: പാകിസ്താനിലെ പെഷവാറില്‍ മതകാര്യസ്ഥാപനത്തില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 109 പേര്‍ക്ക് പരുക്കുണ്ട്. ചൊവ്വാഴ്ച രാവിലെ 8.30നായിരുന്നു സ്‌ഫോടനം. പെഷവാറിലെ ദില്‍ കോളനിയിലെ ജാമിഅ സുബിരിയ്യ മസ്ജിദിനോട് ചേര്‍ന്നുള്ള മദ്‌റസയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. സംഭവം നടക്കുമ്പോള്‍ മദ്‌റസയില്‍ ഖുര്‍ആന്‍ ക്ലാസ് നടക്കുകയായിരുന്നു.

മരിച്ചതും പരുക്കേറ്റവരും ഖുര്‍ആന്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥികളാണെന്നും പെഷവാര്‍ പൊലിസ് മേധാവി മുഹമ്മദ് അലി ഖാന്‍ പറഞ്ഞു. പ്രാഥമിക അന്വേഷണം ആരംഭിച്ചതായും ആറ് കിലോഗ്രാമോളെ തൂക്കമുള്ള സ്‌ഫോടകവസ്തു സമീപത്തുനിന്നും കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു. പുറത്തു നിന്നും വന്ന വ്യക്തി മദ്‌റസയുടെ അടുത്ത് സ്‌ഫോടക വസ്തു നിറച്ച ബാഗ് വെച്ച് പോകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ അധ്യാപകരും ഉള്‍പെടുന്നുണ്ട്. എത്ര കുട്ടികളാണ് മരിച്ചതെന്ന് വ്യക്തമല്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Related Articles