Current Date

Search
Close this search box.
Search
Close this search box.

‘അമേരിക്കയെ പ്രീതിപ്പെടുത്താന്‍ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നു’

വാഷിങ്ടണ്‍: ഇസ്രായേലുമായുള്ള ബന്ധം സാധാരണനിലയിലാക്കുന്ന അറബ് രാജ്യങ്ങളുടെ നിലപാടിനെ വിമര്‍ശിച്ച് യു.എസിലെ റിപ്പബ്ലിക്കന്‍ നിയമസഭാംഗമായ ടെഡ് ക്രൂസ് രംഗത്ത്. ‘അമേരിക്കയെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. യു.എസിലെ യു.എ.ഇ,സൗദി അംബാസിഡര്‍മാരാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലിനെ അനുകൂലിക്കുന്ന വിഷയത്തില്‍ അറബ് രാജ്യങ്ങളോട് വ്യക്തത വരുത്താന്‍ ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടുകയായിരുന്നുവെന്നും ഇതാണ് യു.എ.ഇ,ബഹ്‌റൈന്‍ അടക്കമുള്ള രാജ്യങ്ങളെ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ പ്രേരിപ്പിച്ചതെന്നും ക്രൂസ് പറഞ്ഞു. ഇസ്രായേലുമായുള്ള അറബ് രാജ്യങ്ങളുടെ സമാധാനപ്രക്രിയയില്‍ സൗദി നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

യു.എസ് സെനറ്റിലെ വിദേശകാര്യ ബന്ധങ്ങളുടെ കമ്മിറ്റിയില്‍ സംസാരിക്കവെയാണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയത്. ഇസ്രായേലിനോടുള്ള നിശ്ചയദാര്‍ഢ്യവും അചഞ്ചലതയും കൃത്യതപ്പെടുത്താന്‍ ട്രംപ് ഭരണകൂടം ആവശ്യപ്പെടുകയായിരുന്നു. ഇതാണ് അറബ് രാജ്യങ്ങളെ സാധാരണവത്കരണത്തിലേക്ക് തള്ളിവിട്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയായി ഈ വിഷയത്തില്‍ താന്‍ യു.എസിലെ യു.എ.ഇ, സൗദി അംബാസിഡര്‍മാരുമായി നേരിട്ട് സംഭാഷണം നടത്തിയിരുന്നു- കടുത്ത യാഥാസ്ഥിതിക വക്താവ് കൂടിയായ ക്രൂസ് കൂട്ടിച്ചേര്‍ത്തു.

Related Articles