Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാൻ പ്രതിസന്ധി; അല്‍ജസീറയുടെ റിപ്പോര്‍ട്ട്

കാബൂള്‍: രാജ്യത്തുടനീളം മാസങ്ങള്‍ നീണ്ടുനിന്ന പോരാട്ടത്തിന് ശേഷം അത്ഭുതകരമായ സൈനിക നടപടിയിലൂടെ താലിബാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുക്കുന്നത് ആഗസ്റ്റ് 15നാണ്. ശേഷം നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും, അഞ്ച് ലക്ഷത്തോളം പേര്‍ ആഭ്യന്തരമായി മാറ്റിപാര്‍പ്പിക്കപ്പെടുകയും ചെയ്തു. ജൂലൈയില്‍ മാത്രം, അഫ്ഗാനില്‍ ആഭ്യന്തരമായി മാറ്റിമാര്‍പ്പിക്കപ്പെട്ടവരുടെ എണ്ണം മുന്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയായി വര്‍ധിച്ചു. 206967ലധികം ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടുവെന്ന് ഒ.സി.എച്ച്.എ (Office for the Coordination of Humanitarian Affairs) വ്യക്തമാക്കുന്നു.

നിലവില്‍ രാജ്യത്തെ കുടിയൊഴിപ്പക്കപ്പെട്ടവരുടെ എണ്ണം 570000ലധികം വരും. അതില്‍ 80 ശതമാനത്തിലധികം സ്ത്രീകളും കുട്ടികളുമാണ്. ആക്രമണം ഭയന്ന് പതിനായിരക്കണക്കിന് അഫ്ഗാനികള്‍ രാജ്യം വിട്ടു. 113500 പേരെ യു.എസും പാശ്ചാത്യ സഖ്യകക്ഷികളും കാബൂളില്‍ നിന്ന് കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ഒഴിപ്പിച്ചു. കൂടുതല്‍ അഫ്ഗാനികള്‍ രാജ്യം വിടാനും സാധ്യതയുണ്ട്. രാഷ്ട്രീയ അനിശ്ചിതത്വം കാരണമായി അടുത്ത നാല് മാസത്തിനിടെ 500000 പേര്‍ രാജ്യം വിടുമെന്ന് യു.എന്‍.സി.എച്ച്.ആര്‍ (United Nations High Commissioner for Refugese) കണക്കാക്കുന്നു.

അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ അഞ്ച് പ്രവിശ്യകളില്‍ (ഖുന്ദൂസ്-98737, ബാമിയാന്‍-90790, ബാദ്ഗീസ്-53028, നങ്കര്‍ഹാര്‍-38175, തഖാര്‍-33376) നിന്നാണ് ആഭ്യന്തരമായി മാറ്റിപാര്‍പ്പിക്കപ്പെട്ടവരില്‍ പകുതിയിലധികവും വരുന്നത്.

14 മില്യണ്‍ ആളുകള്‍ പട്ടിണിയില്‍

38 മില്യണ്‍ അഫ്ഗാന്‍ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നു. പോഷകാഹാരക്കുറവ് നേരിടുന്ന രണ്ട് ദശലക്ഷം കുട്ടികള്‍ അതില്‍ ഉള്‍പ്പെടുന്നതായി ഡബ്ല്യൂ.എഫ്.പി (World Food Programme) കണക്കുകള്‍ വ്യക്തമാക്കുന്നു. താലിബാന്‍ പിടിച്ചെടുക്കുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ അഫ്ഗാനിസ്ഥാന്‍ കടുത്ത ഭക്ഷ്യക്ഷാമത്തിലായിരുന്നു. 40 ശതമാനം വിളകള്‍ നഷ്ടപ്പെടുകയും വരള്‍ച്ച മൂലം കന്നുകാലികള്‍ നശിക്കുകയും ചെയ്തു.

യു.എന്നിന്റെ ഭക്ഷ്യ സഹായ ശാഖ അധിക സഹായമില്ലാതെയാണ് സെപ്റ്റംബറില്‍ ഭക്ഷണം വിതരണം ആരംഭിക്കുന്നതെന്ന് ഡബ്ല്യൂ.എഫ്.പി ലോക ഭക്ഷ്യ പദ്ധതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബീസ്‌ലി അല്‍ജസീറയോട് പറഞ്ഞു. നാല് പ്രവിശ്യകളില്‍ (ദയ്കൂന്ദി, ഫര്‍യാബ്, ഗൊര്‍, ബദക്ഷാന്‍) ഭക്ഷ്യ അരക്ഷിതാവസ്ഥ വലിയ തോതിലാണ് നേരുന്നത്.

നാല് ദശാബ്ദ കാലത്തെ യുദ്ധത്താല്‍ അഫ്ഗാന്‍ തകര്‍ന്നുതരിപ്പണമായി. കൊറോണ വൈറസ് മഹാമാരിക്ക് മുമ്പ് രാജ്യത്തെ 54.4 ശതമാനം ദാരിദ്ര രേഖക്ക് താഴെയാണ് ജീവിച്ചിരുന്നത്. നിലവില്‍ അത് 72 ശതമാനത്തിലെത്തിയിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ദരിദ്ര രാഷ്ട്രങ്ങളിലൊന്നായി മാറിയിരിക്കുന്നു അഫ്ഗാനിസ്ഥാന്‍. ഒരു ദിവസം രണ്ട് ഡോളറിന് താഴെയാണ് ജനസംഖ്യയുടെ 90 ശതമാനം വരുമാനമെന്ന് കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് അഷ്‌റഫ് ഗനി വ്യക്തമാക്കിയിരുന്നു. ഈ കുറഞ്ഞ വരുമാനം കൊണ്ടാണ് അഫ്ഗാനികള്‍ ജീവിക്കുന്നത്.

 

???? വാട്സാപ് ഗ്രൂപ്പില് അംഗമാവാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles