Current Date

Search
Close this search box.
Search
Close this search box.

അഭിനന്ദിനെ നാളെ വിട്ടയക്കുമെന്ന് ഇമ്രാന്‍ ഖാന്‍

ന്യൂഡല്‍ഹി: പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ നാളെ വിട്ടയക്കുമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ അറിയിച്ചു. സൗഹൃദ നടപടിയുടെ ഭാഗമായാണ് വിട്ടയക്കുന്നതെന്ന് ഇംറാന്‍ ഖാന്‍ പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ അറിയിച്ചു.

‘കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ഞങ്ങള്‍ ആക്രമണങ്ങള്‍ക്ക് ഇല്ലെന്ന് അറിയിക്കാന്‍ വേണ്ടിയായിരുന്നു അത്. ഞങ്ങള്‍ പിന്മാറുന്നു എന്നതിന്റെ അര്‍ത്ഥം ഭയപ്പെട്ടു എന്നല്ല’- ഇംറാന്‍ ഖാന്‍ പറഞ്ഞു. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ബുധനാഴ്ചയാണ് ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക് സൈന്യം പിടികൂടിയത്. പാക് വ്യോമസേന നടത്തിയ ആക്രമണം തടയുന്നതിനിടെയാണ് ഇന്ത്യന്‍ യുദ്ധ വിമാനം മിഗ് 21 പാകിസ്താന്‍ വെടിവെച്ച് വീഴ്ത്തി അഭിനന്ദിനെ പിടികൂടിയത്. പാകിസ്താന്‍ പിടികൂടിയ പൈലറ്റിനെ ഒരു അപകടവും വരുത്താതെ സുരക്ഷിതമായി എത്രയും പെട്ടെന്ന് വിട്ടുതരണമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്ന് പാക് പാര്‍ലമെന്റ് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചുകൂട്ടുകയും വൈകീട്ടോടെ ഇമ്രാന്‍ ഖാന്‍ തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയുമായിരുന്നു.

Related Articles