Current Date

Search
Close this search box.
Search
Close this search box.

ബന്ധം ഊഷ്മളമാക്കാന്‍ പാക് പ്രധാനമന്ത്രി സൗദിയില്‍

റിയാദ്: ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദിയില്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇരു വിഭാഗവും തമ്മില്‍ നിലനിന്നിരുന്ന ദീര്‍ഘകാല അസ്വാരസ്യങ്ങള്‍ക്ക് ശേഷമാണ് ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഇംറാന്‍ ഖാന്‍ വെള്ളിയാഴ്ച സൗദിയിലെത്തിയത്. പാകിസ്ഥാനും സൗദി അറേബ്യയും ചരിത്രപരമായി അടുത്ത സഖ്യകക്ഷികളാണെങ്കിലും അവരുടെ ശക്തമായ ബന്ധത്തിന് നിരവധി തിരിച്ചടികള്‍ നേരിടേണ്ടിവന്നിരുന്നു.

ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള അവരുടെ പഴയ, വളരെ അടുത്ത തലത്തിലേക്ക് ബന്ധം പുന:സജ്ജമാക്കാനുള്ള ശ്രമമാണ് സന്ദര്‍ശനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് പാകിസ്താന്‍ അറിയിച്ചു. ഇരു രാജ്യങ്ങളും പ്രധാന നയതന്ത്ര പങ്കാളികളായി തുടരുന്നുണ്ട് ഇസ്ലാമാബാദും റിയാദും തമ്മിലുള്ള സുസ്ഥിരമായ ബന്ധം തുടരുമെന്ന് പ്രതീക്ഷിക്കുന്നതെന്നും പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Related Articles