Current Date

Search
Close this search box.
Search
Close this search box.

2018 ദുബൈയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയ വര്‍ഷമെന്ന് റിപ്പോര്‍ട്ട്

അബൂദാബി: 2018 ദുബൈയുടെ സാമ്പത്തിക മേഖലയിലെ പ്രതിസന്ധി ഏറ്റവും കൂടുതല്‍ രൂക്ഷമാക്കിയ വര്‍ഷമെന്ന് റിപ്പോര്‍ട്ട്. അല്‍ജസീറയാണ് ദുബൈ സ്റ്റോക് മാര്‍ക്കറ്റിനെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 25 ശതമാനം വാര്‍ഷിക നഷ്ടത്തിലാണ് തിങ്കളാഴ്ച ദുബൈ സ്‌റ്റോക് മാര്‍ക്കറ്റ് വ്യാപാരം അവസാനിപ്പിച്ചത്.

സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും മോശം വര്‍ഷമാണ് 2018 എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. റിയല്‍ എസ്‌റ്റേറ്റ്,ടൂറിസം സെക്ടറുകളെയെല്ലാം ഇവ ബാധിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടത് ദുബൈ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles