Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ നാലു മാസത്തിനകം മരിച്ചു വീണത് ആയിരത്തിലധികം പേര്‍: യു.എന്‍

ന്യൂയോര്‍ക്ക്: കഴിഞ്ഞ നാലു മാസത്തിനിടെ സിറിയയില്‍ മരിച്ചു വീണത് ആയിരത്തിലധികം പേരെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ മേധാവി മിഷലി ബാഷ്‌ലെറ്റ്. ഇതില്‍ കൂടുതല്‍ പേരും കൊല്ലപ്പെട്ടത് പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ സൈന്യത്തിന്റെയും സഖ്യസേനയുടെയും വ്യോമാക്രമണം മൂലമാണ്. ബുധനാഴ്ച ജനീവയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മിഷലി കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ഏപ്രലില്‍ 29നും ആഗസ്റ്റ് 29നും ഇടയില്‍ 1089 സാധാരണക്കാരാണ് വടക്കന്‍ സിറിയയില്‍ കൊല്ലപ്പെട്ടത്. ഇതില്ഡ 304 പേര്‍ കുട്ടികളാണ്.

ഇതില്‍ 1031 പേര്‍ ഇദ്‌ലിബിലെ ഹമ പ്രവിശ്യയില്‍ സര്‍ക്കാര്‍ സൈന്യവും സംയുക്ത സഖ്യവും നടത്തിയ വ്യോമാക്രമണം മൂലമാണ്. 58 പേര്‍ കൊല്ലപ്പെട്ടത് മറ്റു വിഭാഗങ്ങളാലാണ്. അവര്‍ കൂട്ടിച്ചേര്‍ത്തു. സിറിയയിലെ അവസാന വിമതര്‍ അവശേഷിക്കുന്ന കേന്ദ്രമാണ് ഇദ്‌ലിബ് പ്രവിശ്യ. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം കൂടിയാണിത്.

Related Articles