Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന് പിന്തുണയുമായി ലണ്ടനില്‍ സൈക്കിള്‍ റാലി

ലണ്ടന്‍: ഫലസ്തീന് പിന്തുണ അറിയിച്ച് ലണ്ടനില്‍ നൂറുകണക്കിന് പേര്‍ കൂട്ട സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് മൂന്നു മുതല്‍ അഞ്ചു വരെ ‘ബിഗ് റൈഡ് ഫോര്‍ ഫലസ്തീന്‍’ എന്ന പേരിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. റാലിയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുക്കും. ഇംഗ്ലണ്ടിലെ സെന്‍ട്രല്‍ നഗരമായ കൊവന്‍ട്രിയില്‍ നിന്നും ലണ്ടനിലേക്കാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

ഫലസ്തീനില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കും ഇസ്രായേലിന്റെ ഉപരോധങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ഫലസ്തീനികള്‍ പിന്തുണയുമായാണ് റാലി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. വിവിധ പ്രായത്തിലുള്ള വളന്റിയര്‍മാരുടെ നേതൃത്വത്തിലാണ് റാലി.

”ഞങ്ങള്‍ ഇത് നടത്തുന്നത് കേവരമൊരു സൈക്കിള്‍ റൈഡല്ല, മറിച്ച് ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്. നമ്മുടെ മനോഹരമായ ലോകത്ത് സമാധാനത്തിനു വേണ്ടിയുള്ള വലിയ ഒരു മൂവ്‌മെന്റ് ആണിത്.” ബിഗ് റൈഡ് വളന്റിയര്‍ ജാസണ്‍ ഹുസൈന്‍ പറഞ്ഞു.
2014 മുതല്‍ ലണ്ടനില്‍ ബിഗ് റൈഡിന്റെ നേതൃത്വത്തില്‍ ഇത്തരത്തില്‍ റാലി സംഘടിപ്പിക്കുന്നുണ്ട്. റാമല്ലയിലും വെസ്റ്റ് ബാങ്കിലും പോയി സേവനമനുഷ്ടിച്ച നിരവധി വളന്റിയര്‍മാര്‍ സംഘടനയില്‍ അംഗമാണ്. കൂടാതെ ലണ്ടനിലെ നിരവധി പേരും സംഘടനയിലുണ്ട്.

Related Articles