Current Date

Search
Close this search box.
Search
Close this search box.

യു.എസിന്റെ ഏകപക്ഷീയതയെ ചെറുക്കാന്‍ ലോകം മുന്നോട്ടുവരണം: ഇറാന്‍

തെഹ്‌റാന്‍: ഇറാന്റെ ഏകപക്ഷീയ പ്രവണതയെ ചെറുക്കാന്‍ ലോകമൊന്നടങ്കം രംഗത്തുവരണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് പറഞ്ഞു. ലോകമെമ്പാടും യു.എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഏകാധിപത്യ അജണ്ടയെ നേരിടാന്‍ ലോകരാജ്യങ്ങളുടെ കൂട്ടായ സഹകരണം ആവശ്യമാണെന്നും സാരിഫ് പറഞ്ഞു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ വെച്ച് നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് സാരിഫ് ഇത്തരത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചത്. മറ്റു രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉദ്ദേശങ്ങള്‍ നിര്‍ണ്ണയിക്കാന്‍ യു.എസ് ഭരണകൂടം ശ്രമിക്കുന്നു. ഇറാന്റെ ആണവ കരാര്‍ അടക്കമുള്ള വഴികളിലൂടെയും മറ്റു മേഖലകളിലൂടെയും ഇറാനും റഷ്യയും ഇതിനെ നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

2015ലെ ഇറാന്റെ ആണവ കരാറില്‍ നിന്നും 2019 മെയില്‍ യു.എസ് പിന്മാറിയിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത വര്‍ധിക്കുകയും യു.എസ് ഇറാനു മേല്‍ ഉപരോധമേര്‍പ്പെടുത്തകയും ചെയ്തിരുന്നു.

Related Articles