Current Date

Search
Close this search box.
Search
Close this search box.

അയാ സോഫിയ പള്ളിയാക്കി മാറ്റി

അങ്കാറ: ഇസ്താംബൂളിലെ പ്രസിദ്ധമായ അയാ സോഫിയ മുസ്‌ലിം ആരാധനക്ക് തുറന്നുകൊടുക്കുന്നതിന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വെള്ളിയാഴ്ച പ്രസ്താവനയിറക്കി. ആധുനിക തുര്‍ക്കിയുടെ സ്ഥാപക നേതാക്കള്‍ കെട്ടിടം മ്യൂസിയമാക്കി മാറ്റിയത് നിയമവിരുദ്ധമാണന്ന് കോടതി വിധിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. കോടതി വിധി വന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷം ഉര്‍ദുഗാന്‍  പ്രസ്താവനയിറക്കുകയായിരുന്നു.

മുസ്‌ലിംകളും ക്രിസ്ത്യാനികളും ഒരുപോലെ പരിശുദ്ധമായി കാണുന്നതാണ് അയാ സോഫിയ. അയാ സോഫിയ പള്ളി മതകാര്യ ഡയക്ടറേറ്റിന് കൈമാറാനും, ആരാധനക്കായി തുറന്നുകൊടുക്കാനും തീരുമാനിച്ചിരിക്കുന്നു- ഉര്‍ദുഗാന്‍ വ്യക്തമാക്കി.

Related Articles