Current Date

Search
Close this search box.
Search
Close this search box.

ലെബനാന്‍ സ്‌ഫോടനം: അനുശോചനം രേഖപ്പെടുത്തി ലോകരാഷ്ട്രങ്ങള്‍

ബെയ്‌റൂത്ത്: ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലെ തുറമുഖത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ ലെബനാന്റെ ദു:ഖത്തില്‍ പങ്കു ചേര്‍ന്ന് ലോകരാഷ്ട്രങ്ങള്‍. സ്‌ഫോടനത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയും രാജ്യത്തിന് പിന്തുണ അറിയിച്ചും വിവിധ രാഷ്ട്ര നേതാക്കള്‍ രംഗത്തെത്തി. ഖത്തര്‍,സൗദി,മലേഷ്യ,ഫ്രാന്‍സ്,ജര്‍മനിസഇറാന്‍,ഇറ്റലി,യു.കെ,യു.എസ് എന്നീ രാഷ്ട്രങ്ങളാണ് ലെബനാന് പിന്തുണ അറിയിച്ചത്.

ഫ്രാന്‍സ്

ലെബനാനിലെ ജനങ്ങളോട് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും സ്‌ഫോടന പ്രദേശത്തേക്ക് ഫ്രാന്‍സിന്റെ സഹായം എത്തിക്കുമെന്നും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

ജര്‍മനി

സ്‌ഫോടനത്തില്‍ ലെബനാനിലെ ജര്‍മ്മന്‍ എംബസിക്കും എംബസിയിലെ ജീവനക്കാരനും പരുക്കുകള്‍ പറ്റിയിട്ടുണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ വക്താവ് പറഞ്ഞു. സ്‌ഫോടനത്തില്‍ ജര്‍മന്‍ പൗരന്മാര്‍ക്ക് പരുക്കേറ്റതായാണ് അറിയുന്നത്. എന്നാല്‍ അതിന്റെ വ്യാപ്തിയോ എണ്ണമോ ഇതുവരെ നിര്‍ണ്ണയിക്കാനായിട്ടില്ലെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്തകുറിപ്പില്‍ പറഞ്ഞു.

ഇറാന്‍

ലെബനാനെ ഏതുവിധേനയും സഹായിക്കാന്‍ ഇറാന്‍ സന്നദ്ധമാണെന്നും ശക്തമായി തന്നെ തുടരാനും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് മുഹമ്മദ് സരീഫ് പറഞ്ഞു. ഞങ്ങളുടെ പ്രാര്‍ത്ഥനകളും പിന്തുണയും ലെബനാനിലെ മഹത്തായ ആളുകളുടെ കൂടെ ഉണ്ടാവുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇറ്റലി

ലെബനാന്‍ അപകടത്തില്‍ പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ഇറ്റലി വിദേശകാര്യ മന്ത്രി ല്യൂഗി ദി മായോ പറഞ്ഞു. ‘ഈ ദാരുണ നിമിഷത്തില്‍ ഇറ്റലി ലെബനാന്‍ സുഹൃത്തുക്കളുടെ കൂടെ നില്‍ക്കുന്നു. ഇരകളുടെ കുടുംബങ്ങളോട് ഞങ്ങള്‍ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ ആളുകള്‍ക്ക് എത്രയും പെട്ടെന്ന് സുഖമാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://islamonlive.in/news/beirut-blast-death-toll-rise-to-100/

മലേഷ്യ

ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ ഞങ്ങള്‍ ദുഖം രേഖപ്പെടുത്തുന്നുവെന്നും ഞങ്ങളാല്‍ കഴിയുന്ന വിധത്തിലുള്ള സഹായം ചെയ്യുമെന്നും മലേഷ്യന്‍ വിദേശകാര്യ മന്ത്രി ഹിഷാമുദ്ദീന്‍ ഹുസൈന്‍ പറഞ്ഞു.

ഖത്തര്‍

ലെബനാന്‍ പ്രസിഡന്റിന്റെ നേരിട്ട് ടെലിഫോണില്‍ വിളിച്ചാണ് ഖത്തര്‍ അമീര്‍ അനുശോചനം അറിയിച്ചത്. ലെബനാനിലെ മെഡിക്കല്‍-ആശുപത്രി രംഗത്ത് പിന്തുണ നല്‍കാന്‍ ഖത്തര്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു.

Related Articles