Current Date

Search
Close this search box.
Search
Close this search box.

ലിബിയയിലേക്ക് ആയുധങ്ങള്‍ കൈമാറില്ലെന്ന് പ്രതിജ്ഞ ചെയ്ത് ലോകരാജ്യങ്ങള്‍

ബെര്‍ലിന്‍: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയിലേക്ക് ആയുധ കൈമാറ്റം നിര്‍ത്തിവെക്കാന്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്തു. ലിബിയയുടെ സമാധാനത്തിന് വേണ്ടിയും രാജ്യത്തെ യുദ്ധത്തില്‍ ബാഹ്യശക്തികള്‍ ഇടപെടുന്നത് അവസാനിപ്പിക്കുന്നതിനും വേണ്ടിയാണ് ചരിത്രപരമായ കരാര്‍ ഉണ്ടാക്കിയത്. ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ വെച്ച് നടന്ന ഉച്ചകോടിയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

ജര്‍മന്‍ ചാന്‍സര്‍ ആംഗലെ മെര്‍ക്കല്‍,യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസ് എന്നിവരുടെ നേതൃത്വത്തിലാണ് കരാര്‍ ഉണ്ടാക്കിയത്. ലിബിയയിലെ രാഷ്ട്രീയ പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുകയും രാജ്യത്തെ രാഷ്ട്രീയ സംഘര്‍ഷത്തിന് പരിഹാരം സൈനിക പരിഹാരം അല്ലെന്നും ഉച്ചകോടി അഭിപ്രായപ്പെട്ടു.

Related Articles