Current Date

Search
Close this search box.
Search
Close this search box.

ന്യൂസ്‌ലാന്റ് ഭീകരാക്രമണത്തെ അപലപിച്ച് ലോക നേതാക്കള്‍

ക്രിസ്റ്റ്ചര്‍ച്ച്: വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനിടെ ന്യൂസ്‌ലാന്റിലെ ക്രിസ്റ്റ്ചര്‍ച്ചില്‍ മുസ്‌ലിം പള്ളികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് വിവിധ ലോകനേതാക്കള്‍ രംഗത്തെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന വെടിവെപ്പില്‍ അമ്പതോളം വിശ്വാസികള്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ഇരുപതിലധികം പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൃത്യമായ ആസൂത്രണത്തോടെയുള്ള ഭീകരാക്രമണമാണിതെന്നാണ് ന്യൂസ്‌ലാന്റ് പ്രധാനമന്ത്രി ജസിന്‍ദ ആര്‍ദേന്‍ പറഞ്ഞത്. രാജ്യത്തെ കറുത്ത ദിനങ്ങളാണിതെന്നും അവര്‍ പറഞ്ഞു.

‘വെടിവെപ്പിനെ ശക്തമായി അപലപിക്കുന്നതായും തന്റെ രാജ്യവും ഇവിടുത്തെ ജനങ്ങളും ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും അവരുടെ ബന്ധുകള്‍ക്കും ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തുന്നതായും’ ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രി റെറ്റ്‌നോ മാര്‍സുദി പറഞ്ഞു. ‘കടുത്ത അപരിഷ്‌കൃതമായ നടപടിയില്‍ ഞാന്‍ ആഴത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നു’ ഇത് മാനവിക മൂല്യങ്ങള്‍ക്ക് എതിരെ മനുഷ്യജീവനെടുക്കുന്നതാണെന്നും’ മലേഷ്യന്‍ ഭരണകക്ഷിയിലെ രാഷ്ട്രീയ നേതാവ് അന്‍വര്‍ ഇബ്രാഹിം പറഞ്ഞു.
‘ന്യൂസ്‌ലാന്റ് ആക്രമണവം വംശീയവും ഫാസിസവുമാണെന്ന്’ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു. ഇസ്ലാമിനോടും മുസ്‌ലിംകളോടുമുള്ള ശത്രുതയാണ് ഇതിലൂടെ പ്രകടമാവുന്നതെന്നും അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.
‘ഹീനമായ ഈ സംഭവത്തില്‍ അഫ്ഗാന്‍ വംശജരായ കുടുംബാഗങ്ങള്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും’ ന്യൂസ്‌ലാന്റിലെ അഫ്ഗാന്‍ അംബാസിഡര്‍ വഹീദുല്ല വൈസി ട്വീറ്റ് ചെയ്തു.

വെടിവെപ്പിനെ ശക്തമായി അപലപിക്കുന്നതായും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും പാകിസ്താന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാനും ഓസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണും ട്വീറ്റ് ചെയ്തു.

Related Articles