Current Date

Search
Close this search box.
Search
Close this search box.

ഉര്‍ദുഗാന്റെ വിജയം; അഭിനന്ദനമര്‍പ്പിച്ച് ലോകനേതാക്കള്‍

അങ്കാറ: തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഉര്‍ദുഗാനും എ.കെ പാര്‍ട്ടിക്കും അഭിനന്ദനം അര്‍പ്പിച്ച് ലോക നേതാക്കളും രംഗത്തെത്തി.

 

യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസ്, യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍, ഖത്തര്‍ അമീര്‍ തമീ ബിന്‍ ഹമദ് അല്‍താനി, ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ സെലന്‍സ്‌കി, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് സ്‌കോള്‍സ്, സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍,നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌ളോടന്‍ബര്‍ഗ്, യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിള്‍, യു.കെ പ്രധാനമന്ത്രി ഋഷി സുനക്, അര്‍മേനിയ പ്രധാനമന്ത്രി നികോള്‍ പഷ്‌നിയാന്‍, സ്വീഡന്‍ പ്രധാനമന്ത്രി ഉല്‍ഫ് ക്രിസ്റ്റേഴസണ്‍, ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, ലിബിയന്‍ പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് ബെയ്ബ, ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍, ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷത്വിയ്യ, ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യ, അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയെവ്, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റഈസി, സുഡാന്‍ മിലിട്ടറി കമാന്‍ഡര്‍ അബ്ദുല്‍ ഫതാഹ് അല്‍ ബര്‍ഹാന്‍, സെര്‍ബിയ പ്രസിഡന്റ് അലക്‌സാണ്ടര്‍ വൂസിക്, പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോ, യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ, അഫ്ഗാനിസ്ഥാന്‍ ഇടക്കാല പ്രധാനമന്ത്രി മൗലവി അബ്ദുല്‍ കബീര്‍, മാള്‍ട്ട വിദേശകാര്യ മന്ത്രി ഇയാന്‍ ബോര്‍ഗ്, അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മജീദ് തിബൂനി എന്നിവരടക്കം നിരവധി അന്താരാഷ്ട്ര നേതാക്കളും നേരിട്ട് ഫോണില്‍ വിളിച്ചും ട്വിറ്ററിലൂടെയും ഉര്‍ദുഗാന് അഭിനന്ദനമര്‍പ്പിച്ചത്.

Related Articles