Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ലോകകപ്പിനെത്തിയ കാണികളില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യ; ഭൂരിപക്ഷവും മലയാളികള്‍

ദോഹ: ഫിഫ ലോകകപ്പ് നേരിട്ട് കാണാനായി ഖത്തറിലേക്കെത്തിയ ആരാധകരുടെ രാജ്യം തിരിച്ചുള്ള കണക്ക് പുറത്ത്. ആദ്യ പത്ത് സ്ഥാനക്കാരില്‍ രണ്ടാം സ്ഥാനത്താണ് നമ്മുടെ ഇന്ത്യയുള്ളത്. അതില്‍ തന്നെ ഭൂരിഭാഗവും മലയാളികള്‍ തന്നെയാണ്. ഖത്തറിലേക്ക് എത്തുന്നവരില്‍ 55 ശതമാനവും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് ഖത്തര്‍ ടൂറിസം അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യത്തെ 10 രാജ്യങ്ങളില്‍ 11 ശതമാനം കാണികള്‍ സൗദി അറേബ്യയില്‍ നിന്നും, 9 ശതമാനം ഇന്ത്യയില്‍ നിന്നുമാണ്. ബാക്കി യു.എസ്- 7 ശതമാനം, മെക്‌സിക്കോ-6, യുകെ-6, അര്‍ജന്റീന 4, ഈജിപ്ത്-3, ഇറാന്‍-3, മൊറോക്കോ-3, സുഡാന്‍-3 എന്നീ രാജ്യങ്ങളില്‍ നിന്നുമാണ്.

സന്ദര്‍ശകരില്‍ മൂന്നിലൊന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. സൗദി, യു.എ.ഇ, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഇതില്‍പെടുന്നു.

കഴിഞ്ഞ ദിവസം നടന്ന വാര്‍ത്തസമ്മേളനത്തില്‍ ഖത്തര്‍ ടൂറിസം സി.ഇ.ഒ ബെര്‍ത്തോള്‍ഡ് ട്രെങ്കല്‍ ആണ് ഇക്കാര്യം അറിയിച്ചത്. വരും കാലങ്ങളില്‍ ഒരു ദശലക്ഷത്തിലധികം ആളുകള്‍ ഖത്തറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖത്തറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വലിയ അളവില്‍ വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിലെ മലയാളി ആരാധകരുടെ സാന്നിധ്യവും പ്രാതിനിധ്യവും നേരത്തെ തന്നെ വിദേശ മാധ്യമങ്ങളിലടക്കം ഇടം പിടിച്ചിരുന്നു. മലയാളികള്‍ ‘പെയ്ഡ് ഫാന്‍സ്’ ആണെന്നും ഒരു കൂട്ടം യൂറോപ്യന്‍ മാധ്യമങ്ങള്‍ വ്യാജ പ്രചാരണവും നടത്തിയിരുന്നു. ഇതിനെതിരെ ഖത്തര്‍ തന്നെ മറുപടിയുമായി രംഗത്തു വരികയും ചെയ്തു. കൂടാതെ ലോകകപ്പിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലും വളന്റിയര്‍മാരായും നിരവധി മലയാളികളടക്കമുള്ള ഇന്ത്യക്കാരുണ്ട്.

Related Articles