Current Date

Search
Close this search box.
Search
Close this search box.

ലോകകപ്പ്: ഖത്തര്‍ സുരക്ഷക്ക് സൈനികരെ അയക്കുമെന്ന് തുര്‍ക്കി, ഫ്രാന്‍സ്, യു.കെ

ദോഹ: ലോകകപ്പിന് വേദിയാകുന്ന ഖത്തര്‍ അതീവ സുരക്ഷയാണ് രാജ്യത്ത് ഒരുക്കുന്നത്. പ്രതിബന്ധങ്ങളേതുമില്ലാതെ മത്സരത്തിന് വേദിയാകാന്‍ പതിനായിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഖത്തര്‍ വിന്യസിക്കുന്നത്. ഖത്തര്‍ വിവിധ രാഷ്ട്രങ്ങളുമായി സുരക്ഷാ സഹകരണ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ലോകകപ്പ് മത്സരം വീക്ഷിക്കാന്‍ 1.2 ദശലക്ഷത്തിലധികം ആരാധകര്‍ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് -അല്‍ജസീറ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ഖത്തര്‍ സുരക്ഷാ സേനയും 13 രാഷ്ട്രങ്ങളില്‍ നിന്നുള്ള പങ്കാളികളും ചേര്‍ന്ന് രാജ്യത്തുടനീളം അഞ്ച് ദിവസത്തെ സൈനിക സുരക്ഷാ പ്രകടനം നടത്തിയിരുന്നു. അടിയന്തര സേവനങ്ങളുടെ സജ്ജീകരണങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് സൈനികാഭ്യാസം നടത്തിയതെന്ന് പ്രാദേശിക ദിനപ്പത്രമായ പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.

സ്റ്റേഡിയങ്ങളിലും ഹോട്ടലുകളിലും സുരക്ഷയൊരുക്കുന്നതിന് 3000ത്തിലധികം കലാപ പൊലീസ് ഉദ്യോഗസ്ഥരെ അയക്കുമെന്ന് തുര്‍ക്കി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍, ലോകകപ്പ് മത്സരങ്ങളുടെ സുരക്ഷക്കായി ഖത്തറിലേക്ക് സൈന്യത്തെ അയക്കുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു. പാക്കിസ്ഥാന്‍ സൈന്യം ഈ മാസാദ്യം ഖത്തറിലെത്തിയതായി റേഡിയേ പാക്കിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 220 സുരക്ഷാ ഉദ്യോഗസ്ഥരെ ഖത്തറിലേക്ക് അയക്കുന്നതിന് ഫ്രഞ്ച് പാര്‍ലമെന്റ് കഴിഞ്ഞ ആഗസ്റ്റില്‍ അനുമതി നല്‍കിയിരുന്നു.

അതുപോലെ, മൊറോക്കോയുമായി സുരക്ഷാ സഹകരണ കരാറില്‍ ഖത്തര്‍ ഒപ്പുവെച്ചതായി കാഴിഞ്ഞ മാസം ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ ഖത്തര്‍ സുരക്ഷക്ക് പിന്തുണ നല്‍കുമെന്ന് യു.കെ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കിയരുന്നു. മത്സരത്തിനിടെയുള്ള സാങ്കേതിക ക്രമീകരണങ്ങളില്‍ സഹകരിക്കുന്നതിന് യു.എസ് ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റുമായി ഖത്തര്‍ നേരത്തെ ധാരണയിലെത്തിയിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles