Current Date

Search
Close this search box.
Search
Close this search box.

ഖത്തറിനെതിരെ യു.എ.ഇ ഉന്നയിച്ച നടപടികള്‍ അന്താരാഷ്ട്ര കോടതി നിരസിച്ചു

വാഷിങ്ടണ്‍: ഖത്തറിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ യു.എ.ഇ ഉന്നയിച്ച നടപടികളെല്ലാം കോടതി നിഷേധിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ വിവേചനം കാണിക്കുന്നുവെന്നാരോപിച്ചാണ് ഖത്തറിനെതിരെ ഉടനടി നടപടികള്‍ കൈകൊള്ളണമെന്ന് യു.എ.ഇ ആരോപിച്ചത്. പ്രധാന കോടതിയില്‍ ഖത്തറിനെതിരെ നടപടി കൈകൊള്ളാന്‍ യു.എ.ഇ സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെയാണ് വെള്ളിയാഴ്ച ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി കേസ് തള്ളി ഉത്തരവിട്ടത്.

ഗള്‍ഫ് മേഖലയില്‍ സുരക്ഷ ഭീഷണിയുയര്‍ത്തുന്നുവെന്നാരോപിച്ച് യു.എ.ഇ വെബ്‌സൈറ്റുകളില്‍ പ്രവേശിക്കുന്നതിന് ഖത്തറിനെ യു.എ.ഇ തടഞ്ഞിരുന്നു. ഗള്‍ഫ് സുരക്ഷക്ക് ഭീഷണിയാണെന്ന് കാണിച്ചായിരുന്നു ഇത്. നിരോധനത്തിനെതിരെ ഖത്തര്‍ രംഗത്തു വന്നിരുന്നു. 15 പേര്‍ യു.എ.ഇയുടെ വാദത്തെ എതിര്‍ത്തപ്പോള്‍ ഒരാളാണ് അനുകൂലിച്ചതെന്ന് ഖത്തര്‍ ചീഫ് ജഡ്ജ് അബ്ദുല്‍ഖവി യൂസുഫിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Related Articles