Current Date

Search
Close this search box.
Search
Close this search box.

ടൊറന്റോയില്‍ ഹിജാബ് ധാരിക്ക് നേരെ കത്തിയാക്രമണം; അപലപിച്ച് മുസ്ലിം സംഘടന

ടൊറന്റോ: ടൊറന്റോയില്‍ ഹിജാബ് ധാരികളായ മുസ്ലിം വനിതകള്‍ക്ക് നേരെ കത്തിയാക്രമണം. ടൊറന്റോയിലെ വൗഗാന്‍ മെട്രോപൊളിറ്റിന്‍ സെന്റര്‍ സ്റ്റേഷനും ഫിഞ്ച് വെസ്റ്റ് സ്റ്റേഷനും ഇടയില്‍ വെച്ചാണ് ട്രെയിനില്‍ വെച്ച് ഹിജാബ് ധരിച്ച സ്ത്രീയെ ആക്രമി വലിയ കത്തി കാട്ടി ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ട്രെയിനിലെ എമര്‍ജന്‍സി അലാറം വലിച്ച് സഹയാത്രികന്‍ സ്ത്രീയെ സഹായിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി അവിടെ നിന്നും ഇറങ്ങിയോടുകയായിരുന്നു.

സംഭവത്തെ അപലപിച്ച് ടൊറന്റോയിലെ വിവിധ മുസ്ലിം സംഘടനകള്‍ രംഗത്തെത്തി. വിദ്വേഷ കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്ലീംസ് (എന്‍.സി.സി.എം) ടൊറന്റോ പോലീസ് സര്‍വീസിനോട് ആവശ്യപ്പെട്ടു.

അക്രമി തന്നോട് മുസ്ലീങ്ങളെയും ഇസ്ലാമിനെയും കുറിച്ച് നിരവധി ചോദ്യങ്ങള്‍ ചോദിച്ചു, ആരെങ്കിലും നിന്റെ തലയില്‍ അടിച്ച് ഓടിപ്പോയാല്‍ എന്തു ചെയ്യും എന്നതിനെക്കുറിച്ചുള്ള സാങ്കല്‍പ്പിക ചോദ്യങ്ങള്‍ ചോദിച്ചെന്നും നിന്നെപ്പോലുള്ളവരെ ഞങ്ങള്‍ എന്തുചെയ്യുമെന്ന് നിനക്കറിയാം എന്നും ഭീഷണിപ്പെടുത്തിയായും പെണ്‍കുട്ടി പറഞ്ഞു. എന്നിട്ട് ഒരു വലിയ കത്തി അയാള്‍ തന്റെ ബാഗില്‍ നിന്ന് പുറത്തെടുത്തു.

‘ഞാന്‍ കുറച്ച് സുഹൃത്തുക്കളെ കാണാന്‍ സ്പാഡിന സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. പൊതുഗതാഗതത്തില്‍ ഇത്തരമൊരു സംഭവമുണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. അയാള്‍ കത്തി പുറത്തെടുക്കുന്നത് കണ്ട നിമിഷം, ശ്വാസം മുട്ടുന്നത് വരെ ഞാന്‍ ഓടി ഓടി, ഒരു അപരിചിതന്‍ എന്നെ സഹായിച്ചു. എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയും ഭയപ്പെട്ടിട്ടില്ല. പോലീസ് ഈ ആക്രമിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, അങ്ങിനെ ചെയ്താല്‍ അവന്‍ മറ്റൊരു മുസ്ലീം സ്ത്രീയോടും ഇത് ചെയ്യില്ല, ”പെണ്‍കുട്ടി പറഞ്ഞു.

Related Articles