Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ നിന്നും മുഴുവന്‍ യു.എസ് സേനയോടും പിന്മാറാന്‍ ട്രംപിന്റെ ഉത്തരവ്

വാഷിങ്ടണ്‍: സിറിയയില്‍ നിന്നും മുഴുവന്‍ യു.എസ് സേനയോടും പിന്മാറാന്‍ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. രണ്ടായിരത്തോളം യു.എസ് സൈനികരെയാണ് സിറിയയില്‍ നിന്നും പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. ഐ.എസ് ഭീകരര്‍ക്കെതിരെയുള്ള യുദ്ധത്തില്‍ വിജയിച്ചതായി പ്രഖ്യാപിച്ചുകൊണ്ടാണ് ട്രംപ് സൈനിക പിന്മാറ്റം പ്രഖ്യാപിച്ചത്.

സിറിയയില്‍ ഞങ്ങള്‍ ഐസിസിനെ കീഴ്‌പ്പെടുത്തി. എന്റെ ഭരണകാലത്ത് യു.എസ് സൈന്യം അവിടെ ക്യാംപ് ചെയ്തത് ഇതിനു വേണ്ടിയായിരുന്നു. കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞു. നേരത്തെ സിറിയയിലെയും ഇറാഖിലെയും പ്രധാന പട്ടണങ്ങളില്‍ സ്വാധീനമുണ്ടായിരുന്ന ഐ.എസ് ഇപ്പോള്‍ ചെറിയ താവളങ്ങളിലേക്ക് നീങ്ങിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

അതേസമയം, യു.എസ് സൈന്യത്തിന്റെ പിന്മാറ്റത്തെക്കുറിച്ച് യു.എസ് അധികൃതര്‍ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. എന്നിരുന്നാലും ജനുവരി പകുതിയോടെ സിറിയയില്‍ നിന്നും സൈന്യം പിന്മാറുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Related Articles