ഫലസ്തീനികള്‍ക്ക് ഇസ്രായേലിനെ വെറുക്കാന്‍ നിരവധി കാരണങ്ങളുണ്ട്. തങ്ങളുടെ മാതൃരാജ്യത്തില്‍ നിന്ന് രൂപംകൊണ്ട കൊളോണിയില്‍ അധിനിവശ വര്‍ണവിവേചന രാഷ്ട്രമായാണ് ഫലസ്തീനികള്‍ ഇസ്രായേലിനെ കാണുന്നത്. എന്നാല്‍, എന്തുകൊണ്ടാണ് ഇസ്രായേല്‍ ഫലസ്തീനികളെ ഇത്രമാത്രം വെറുക്കുന്നതെന്ന് ചോദിക്കുകയാണ് അല്‍ജസീറയുടെ മുതിര്‍ന്ന ലേഖകനായ മര്‍വാന്‍ ബിശാറ. കഴിഞ്ഞ വെള്ളിയാഴ്ച ഗസ്സയില്‍ നടത്തിയ ആക്രമണങ്ങളുള്‍പ്പെടെ, ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങള്‍ക്ക് മൂന്ന് കാരണങ്ങളുണ്ടെന്ന് മര്‍വാന്‍ ബിശാറ ചൂണ്ടിക്കാണിക്കുന്നു.
ഇസ്രയേലിന് ഫലസ്തീനികളോടുള്ള വിരോധത്തിന് മൂന്ന് അടിസ്ഥാന വികാരങ്ങളുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഒന്ന് ഭയമാണ്. ഭയം പ്രധാന ഘടകമാണ്. ഇസ്രായേല്‍ ഫലസ്തീനുകളുടെ എല്ലാ ഭൂപ്രദേശങ്ങളും കൈവശപ്പെടുത്തുകയും കരുത്തുറ്റ പ്രാദേശിക, ആണവ ശക്തിയായി മാറുകയും ചെയ്തിട്ടും ഫലസ്തീനികളെ ഭയക്കുന്നതില്‍ അതിശയമൊന്നുമില്ല. കാരണം, അവര്‍ക്ക് ഫലസ്തീനികളോടുള്ള ഭയം കേവലം ഭൗതികമല്ല, നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ്. 2014ല്‍ ഒരു ഇസ്രായേലീ കോളമിസ്റ്റ് ‘എന്തുകൊണ്ടാണ് ഇസ്രായേലുകാരെല്ലാം ഭീരുക്കളാകുന്നത്’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ ആശ്ചര്യം രേഖപ്പെടുത്തുന്നുണ്ട്. നിരായുധരായ ഫലസ്തീന്‍ യുവാക്കളെ വിദൂരത്ത് നിന്ന് വെടിവെച്ച് കൊലപ്പെടുത്തുന്ന ഭീരുക്കളായ സൈനികരെ സൃഷ്ടിക്കുന്ന എന്ത് തരം സമൂഹമാണെന്ന് കോളമിസ്റ്റ് ആശ്ചര്യപ്പെടുന്നുണ്ട്. ഏകദേശം നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2018ല്‍, നൂറുകണക്കിന് നിരായുധരായ പ്രതിഷേധക്കാരെ ദിവസങ്ങളോളം വെടിവെച്ച് കൊല്ലുമ്പോള്‍, ഇസ്രായേല്‍ സൈനികര്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് ഒളിച്ചിരിക്കുന്ന ദൃശ്യം ശരിക്കും അതിശയകരമായിരുന്നു. 2005ല്‍ ഇസ്രായേല്‍ ഗസ്സയില്‍ നിന്ന് പേടിച്ച് ഓടിപ്പോയതാണ്. പിന്നീട് അവിടെ താമസിക്കുന്ന രണ്ട് മില്യണ്‍ ജനങ്ങള്‍ക്ക് മേല്‍ മനുഷ്യത്വരഹിതമായ ഉപരോധം ഇസ്രായേല്‍ ഏര്‍പ്പെടുത്തി. ഫലസ്തീനികളുടെ സ്ഥൈര്യവും ഐക്യവും ജനാധിപത്യവും കവിതയും ഭാഷയുള്‍പ്പെടെയുള്ള ദേശീയ ചിഹ്നവങ്ങളുമെല്ലാം ഇസ്രായേലിനെ ഭയപ്പെടുത്തുന്നുണ്ട്.
രണ്ട് വിദ്വേഷമാണ്. വിട്ടുകൊടുക്കാനോ കീഴൊതുങ്ങാനോ വിസമ്മതിക്കുന്ന ഫലസ്തീനികളോട് ഇസ്രായേലിന് ദ്വേഷമാണ്. ഇസ്രായേലിന്റെ എല്ലാ താല്‍പര്യവും ഉദ്ദേശവും കൊണ്ട് 1948 മുതലുള്ള എല്ലാ യുദ്ധത്തിലും ഇസ്രായേല്‍ വിജയിക്കുകയും പ്രാദേശിക ശക്തിയായി മാറുകയും ചെയ്തു. അറബ് രാഷ്ട്രങ്ങളെ വരുതിയില്‍ കൊണ്ടുവരാനിയിട്ടുണ്ട്. എന്നിട്ടും, ഫലസ്തീനികള്‍ ഇസ്രായേലിന്റെ വിജയത്തെ അംഗീകരിക്കുന്നില്ല, കീഴൊതുങ്ങാന്‍ തയാറുമല്ല. എന്ത് സംഭവിച്ചാലും അവര്‍ ചെറുത്തുനില്‍ക്കും. ഇസ്രായേല്‍ ലോകശക്തിയാണ്, യു.എസ് അവരുടെ പോക്കറ്റിലാണ്, യൂറോപ് പിന്നിലുണ്ട്. അറബ് രാഷ്ട്രങ്ങള്‍ കൂടെയുണ്ട്. എന്നാല്‍, ഒറ്റപ്പെട്ട ഒരുപക്ഷേ, ആളുകള്‍ മറന്നുപോയ ഫലസ്തീനികള്‍ ഇപ്പോഴും അവരുടെ അടിസ്ഥാന അവകാശങ്ങള്‍ വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുന്നു. ഇത് നിരപരാധികളുടെ രക്തം ചിന്തുന്നതിന് ഇസ്രായേലിനെ പ്രകോപിപ്പിക്കുന്നുണ്ടാകാം.
മൂന്ന് അസൂയയാണ്. ഫലസ്തീന്റെ ആന്തരിക ശക്തിയിലും പുറത്തുള്ള അഭിമാനത്തിലും ഇസ്രായേലിന് അസൂയയുണ്ട്. ഫലസ്തീനികളുടെ ദൃഢമായ വിശ്വാസത്തിലും ത്യജിക്കാനുള്ള സന്നദ്ധതയിലും ഇസ്രായേലുകാര്‍ അസൂയാലുക്കളാണ്. ഇന്നത്തെ ഇസ്രായേലുകളുടെ ആദ്യകാല ജൂതന്മാരെ ഓര്‍മിപ്പിക്കുന്നതാണിത്. ഫലസ്തീനോട് ചേര്‍ന്നുനില്‍ക്കുന്ന ചരിത്ര-സാംസ്‌കാരങ്ങളോടാണ് ഇസ്രായേലിന് കൂടുതല്‍ അസൂയ. ഫലസ്തീന്‍ അസ്തിത്വത്തിന്റെ എല്ലാ അടയാളങ്ങളും മായ്ച്ചുകളയാനോ കുഴിച്ചുമൂടാനോ ഇസ്രായേല്‍ ശ്രമിച്ചുകൊണ്ടിരിക്കുയാണ്. തെരുവുകളുടെയും നഗരങ്ങളുടെയും പേരുകള്‍ ഇസ്രായേല്‍ മാറ്റികൊണ്ടിരിക്കുകയാണ് -അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കി.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp