Current Date

Search
Close this search box.
Search
Close this search box.

‘ഇറാനെ സ്വതന്ത്രമാക്കും’; ബൈഡന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി വൈറ്റ് ഹൗസ്

തെഹ്‌റാന്‍: ‘ഇറാനെ സ്വാതന്ത്രമാക്കു’മെന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി വൈറ്റ് ഹൗസ്. ഇറാനില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ‘ഇറാനെ സ്വതന്ത്രമാക്കുമെ’ന്ന പ്രസ്താവന ജോ ബൈഡന്‍ നടത്തിയതെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാലിഫോര്‍ണിയയില്‍ നടന്ന റാലിയില്‍ ജോ ബൈഡന്‍ നടത്തിയ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് വൈറ്റ് ഹൗസ് വക്താവിന്റെ വിശദീകരണം. ജോ ബൈഡന്റെ പ്രസ്താവനകളെ വൈറ്റ് ഹൗസ് തിരുത്തുന്നതും വിശദീകരിക്കുന്നതും ഇതാദ്യമായല്ല.

ജോ ബൈഡന്റെ പ്രസ്താവനക്കെതിരെ ഇറാന്‍ പ്രസിഡന്റ് ഇബ്റാഹീം റഈസി ശക്തമായി പ്രതികരിച്ചിരുന്നു. 1979ലെ വിപ്ലവത്തെ തുടര്‍ന്ന് സ്വതന്ത്രമായ രാജ്യമാണ് ഇറാനെന്ന് ജോ ബൈഡനെ ഓര്‍മപ്പെടുത്തിയായിരുന്നു ഇബ്റാഹീം റഈസിയുടെ പ്രതികരണം.

ലോക രാഷ്ട്രങ്ങളില്‍ 62ലധികം അട്ടിമറികള്‍ യു.എസ് നടത്തിയിട്ടുണ്ട്. തങ്ങള്‍ രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യന് നിലകൊള്ളുന്നുവെന്ന് ചിത്രീകരിക്കാനാണ് യു.എസ് താല്‍പര്യപ്പെടുന്നത്. ഇറാന്‍ നിങ്ങള്‍ക്ക് കീഴൊതുങ്ങാന്‍ തീരുമാനിച്ചിട്ടില്ല. അരാജകത്വപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഏതൊരാളും യു.എസിനും അവരുടെ ദുഷിച്ച പദ്ധതികള്‍ക്കുമൊപ്പമാണ് നില്‍ക്കുന്നത് -ഇബ്‌റാഹീം റഈസി വ്യക്തമാക്കി.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles