Current Date

Search
Close this search box.
Search
Close this search box.

ബൈഡൻ തുർക്കി സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യ വിദേശയാത്ര അടുത്തയാഴ്ച ആരംഭിക്കുമെന്ന് വെെറ്റ് ഹൗസ്. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദു​ഗാൻ, എലിസബത്ത് രാജ്ഞി എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വ്യാഴാഴ്ച അറിയിക്കുകയായിരുന്നു. ജൂൺ 10നാണ് ജോ ബൈഡൻ യൂറോപ്യൻ യാത്രക്ക് തുടക്കം കുറിക്കുന്നത്. ജി 7, നാറ്റോ, യൂറോപ്യൻ യൂണിയൻ ഉച്ചകോടികളിൽ ബൈഡൻ സംബന്ധിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

ജൂൺ 16ന് ജനീവയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദമിർ പുടിനമായി നേരത്തെ പ്രഖ്യാപിച്ച മുഖാമുഖ ചർച്ചക്ക് ശേഷമാണ് ബൈഡൻ ആദ്യ വിദേശയാത്ര അവസാനിപ്പിക്കുക. ജൂൺ 14ന് ബ്രസൽസിൽ നടക്കുന്ന നാറ്റോ ഉച്ചകോടയിൽ ഉർദു​ഗാനുമായി ബൈഡൻ കൂടിക്കാഴ്ച നടത്തും. ഉർദു​ഗാനും ബൈഡനും നയതന്ത്ര-പ്രാദേശിക വിഷയങ്ങൾ പൂർണായും ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് -വെെറ്റ് ഹൗസ് പറഞ്ഞു.

Related Articles