Current Date

Search
Close this search box.
Search
Close this search box.

വിശുദ്ധ മക്കയില്‍ ആദ്യമായി മഞ്ഞുവീഴ്ച… വിഡിയോയുടെ യാഥാര്‍ഥ്യമെന്ത്?

മക്ക: സൗദി അറേബ്യയിലെ വിവിധ സ്ഥലങ്ങളിലും വിശുദ്ധ കഅ്ബയിലും മഞ്ഞുവീഴുന്ന വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഞായറാഴ്ച പ്രചരിച്ചിരുന്നു. എന്നാലിപ്പോള്‍, വിഡിയോയുടെ വിശ്വാസ്യതയെ സംബന്ധിച്ച് മക്കാ അധികൃതര്‍ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ്. ‘മസ്ജുദില്‍ ഹറാമില്‍ മഞ്ഞുവീഴുന്നതായി പ്രചരിക്കുന്ന വിഡിയോ ശരിയല്ല. അത് അധിക എഫക്ട് നല്‍കിയ വിഡിയോയാണ്’ -മക്കാ അധികൃതര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

അതേസമയം, മഞ്ഞുവീഴുന്നതായി പ്രചരിക്കുന്ന വിഡിയോ ആധികാരകമല്ലെന്ന് സൗദിയിലെ അപവാദ പ്രചാരണം നിയന്ത്രിക്കുന്ന വകുപ്പ് പറഞ്ഞു. ‘വിശുദ്ധ മക്കയില്‍ ആദ്യമായി മഞ്ഞുവീഴുന്നുവെന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന വിഡിയോ വിശ്വാസയോഗ്യമല്ല’ വകുപ്പ് ട്വിറ്ററില്‍ കുറിച്ചു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles