Current Date

Search
Close this search box.
Search
Close this search box.

ജനാധിപത്യ സംവിധാനങ്ങളിലേക്ക് തുനീഷ്യ മടങ്ങണമെന്ന് രാഷ്ട്രങ്ങള്‍

തൂനിസ്: അടിസ്ഥാന സ്വാതന്ത്ര്യം മാനിക്കാനും, ജനാധിപത്യത്തിലേക്ക് മടങ്ങുന്നതിന് സമയരേഖ നിശ്ചയിക്കാനും ഏഴ് പാശ്ചാത്യ രാഷ്ട്രങ്ങളും യൂറോപ്യന്‍ യൂണിയനും തുനീഷ്യയോട് വെള്ളിയാഴ്ച ആവശ്യപ്പെട്ടു.

ജൂലൈ 25ന് തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ് സര്‍ക്കാറിനെ പുറത്താക്കുകയും, പാര്‍ലമെന്റ് പിരിച്ചുവിടുകയും, രാജ്യത്തെ അധികാരം പിടിച്ചെടുക്കുയും ചെയ്തിരുന്നു. കൊറോണ മഹാമാരി സൃഷ്ടിച്ച സാമ്പത്തിക, രാഷ്ട്രീയ അസ്വസ്ഥതകളെ തുടര്‍ന്നുണ്ടായ പ്രസിഡന്റ് ഖൈസ് സഈദിന്റെ അട്ടിമറി നടപടിക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. നാലര മാസങ്ങള്‍ക്ക് ശേഷവും തുടര്‍ നടപടിയെ കുറിച്ച് വ്യക്തമായ സമയക്രമം അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല.

ക്രിയാത്മകവും ജനാധിപത്യവും സുതാര്യവുമായ ഭരണം തുടരുന്നതിന് തുനീഷ്യന്‍ ജനതയെ ശക്തമായി പിന്തുണക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍, ജി-7 നയതന്ത്ര ദൗത്യ മേധാവികള്‍ സംയുക്ത പ്രസ്താവനയില്‍ വെള്ളിയാഴ്ച വ്യക്തമാക്കി.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles