Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ തെരഞ്ഞെടുപ്പിനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍

ദമസ്‌കസ്: അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിന് അപേക്ഷ സമര്‍പ്പിച്ച് സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദ്. അടുത്ത മാസം നടക്കാനിരിക്കുന്ന പ്രസിഡന്‍ഷ്യല്‍ വോട്ടെടുപ്പ് വഞ്ചനയാണെന്ന് പാശ്ചാത്യ ഭരണകൂടങ്ങളും രാഷ്ട്രീയ പ്രതിയോഗികളും വിമര്‍ശിച്ചു. 2011ല്‍ സിറിയയില്‍ യുദ്ധം പൊട്ടിപുറപ്പെട്ടതിന് ശേഷം നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പാണ് മെയ് 26ന് നടക്കുന്നത്. ആദ്യ തെരഞ്ഞെടുപ്പ് 2014ലായിരുന്നു.

ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും, മില്യണ്‍കണക്കിന് ആളുകള്‍ രാജ്യം വിടാന്‍ കാരണമാവുകയും ചെയ്ത രാജ്യത്തെ ദീര്‍ഘകാല യുദ്ധത്തിന് തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പരിഹാരം കാണണമെന്ന് യു.എസും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടു.

നിശ്ചയിക്കപ്പെട്ട ഈ വര്‍ഷത്ത സിറിയന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് സ്വതന്ത്ര്യവും നീതിപൂര്‍വകവുമായിരിക്കുകയില്ല. ഈയൊരു പരിതഃസ്ഥിതിയില്‍ തെരഞ്ഞെടുപ്പിനുള്ള ആഹ്വാനം വിശ്വാസയോഗ്യമാണെന്ന് ഞങ്ങള്‍ കരുതുന്നില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അല്‍ജസീറയോട് പറഞ്ഞു. അതോടൊപ്പം, സിറിയന്‍ തെരഞ്ഞെടുപ്പില്‍ ഫ്രഞ്ച് ഭരണകൂടവും എതിര്‍പ്പ് പ്രകടിപ്പിച്ചു.

നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് 2000ത്തില്‍ പിതാവിന്റെ മരണശേഷം അധികാരത്തില്‍ വന്ന ബശ്ശാര്‍ അല്‍ അസദിന് അധികാര തുടര്‍ച്ചക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles